ആക്ഷൻ പറഞ്ഞതും പുള്ളി ഒരു സാധനം ഇട്ടു, ലാലേട്ടന്റെ ആ ചിരി കണ്ട് ഞാൻ അന്തം വിട്ടുപോയി; ഫർഹാൻ ഫാസിൽ

ഞാൻ ലാലേട്ടനിൽ നിന്ന് എന്താ വരാൻ പോകുന്നതെന്ന രീതിയിൽ വെയിറ്റ് ചെയ്തു നിൽക്കുവാണ്. ആക്ഷൻ പറഞ്ഞതും പുള്ളി ഒരു സാധനം ഇട്ടു

dot image

ബോക്സ് ഓഫീസിൽ റെക്കോർഡുകൾ എല്ലാം തകർത്ത് മുന്നേറുകയാണ് മോഹൻലാൽ - തരുൺ മൂർത്തി ചിത്രമായ തുടരും. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ചിത്രത്തിന്റെ ട്രെയ്‌ലർ ഇറങ്ങിയ സമയം മുതൽ മോഹൻലാൽ ചിരിക്കുന്ന ഒരു സീൻ വൈറലായിരുന്നു. തുടർന്ന് തരുൺ മൂർത്തി ഈ സീനിന്റെ ഒരു മേക്കിങ് വീഡിയോയും പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ആ സീനിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ ഫർഹാൻ ഫാസിൽ.

നേരത്തെ ഒന്നും പ്രീപെയർ ചെയ്യാതെ വളരെ പെട്ടെന്ന് മോഹൻലാൽ ചെയ്ത ഷോട്ട് ആണ് ആ ചിരിയെന്നും അത് കണ്ട് താൻ അന്തം വിട്ടു പോയെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഫർഹാൻ പറഞ്ഞു. 'ആ ഷോട്ട് എടുക്കുന്നതിന് മുൻപ് ലാലേട്ടൻ തരുണിനോട് എന്താ ചെയ്യേണ്ടത് എന്ന് ചോദിച്ചു. അപ്പോ തരുൺ ലാലേട്ടനോട് ആ സീനിൽ എന്റെ വിരൽ ഒടിച്ചിട്ട് അത് എൻജോയ് ചെയ്യണം എന്ന് പറഞ്ഞു. അതെല്ലാം അപ്പോഴാണ് ലാലേട്ടനോട് പറയുന്നത്, നേരത്തെ സൂചന ഒന്നും കൊടുത്തിട്ടില്ല. ഞാൻ ആണെങ്കിൽ ലാലേട്ടനിൽ നിന്ന് എന്താ വരാൻ പോകുന്നതെന്ന രീതിയിൽ വെയിറ്റ് ചെയ്തു നിൽക്കുവാണ്. ആക്ഷൻ പറഞ്ഞതും പുള്ളി ഒരു സാധനം ഇട്ടു, ഇപ്പോ ഏറ്റവും കൂടുതൽ വൈറലായ ആ ചിരി. അത് കണ്ട് അന്തം വിട്ടു ഞാൻ ഇങ്ങനെ നോക്കി ഇരുന്നുപോയി. ആ ചിരി മൂന്ന് നാല് സെക്കൻഡ് വന്നുപോകുള്ളൂ. അത് കഴിഞ്ഞും വേറെ സാധനങ്ങൾ ഉണ്ട്. കട്ട് വിളിച്ചതും ഞാൻ മോണിറ്ററിന് പുറകിലേക്ക് ഓടി', ഫർഹാൻ ഫാസിൽ പറഞ്ഞു.

അതേസമയം, ആഗോള ബോക്സ് ഓഫീസിൽ നിന്ന് തുടരും 200 കോടി കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമായി തുടരും. മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ എമ്പുരാനും 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടിയിട്ടുണ്ട്. കേരളത്തിൽ നിന്ന് 100 കോടി നേടുന്ന ആദ്യ സിനിമയാണ് തുടരും.

Content Highlights: farhan faasil talks about the scene with mohanlal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us