
മെയ് ഒന്നിന് തിയേറ്ററുകളിലെത്തിയ സൂര്യ ചിത്രം റെട്രോ സമ്മിശ്ര പ്രതികരണമാണ് സ്വന്തമാക്കുന്നത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിന് ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ എല്ലാവരും സ്വീകരിച്ച ഗാനമായിരുന്നു 'കനിമ'. ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ഈ ഗാനം വൈറലായിരുന്നു. തിയേറ്ററിൽ ഈ ഗാനത്തിനൊപ്പം ചുവടുവെക്കുന്ന പ്രേക്ഷകരുടെ നിരവധി വീഡിയോസ് ഇപ്പോള്‍ കാണാം. എന്നാൽ ഈ പാട്ടിന് മറ്റൊരു വേർഷൻ ഉണ്ടായിരുന്നു എന്ന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് റെട്രോ ടീം.
'കനിമ ആൾട്ടർനേറ്റ് വേർഷൻ' എന്ന പേരിലാണ് ഈ പുതിയ ഗാനം പുറത്തുവിട്ടത്. മികച്ച പ്രതികരണമാണ് ഈ പുതിയ പതിപ്പിനും ലഭിക്കുന്നത്. അതേസമയം, ഈ വേർഷനെക്കാൾ നേരത്തെ പുറത്തുവന്ന ഗാനം തന്നെയാണ് നല്ലതെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. ഗാനത്തിലെ പൂജ് ഹെഗ്‌ഡെയുടെ ഡാൻസിന് മികച്ച അഭിപ്രായങ്ങൾ ലഭിച്ചിരുന്നു.
Here is the #Kanimaa Alternate Version. A Small peek into @Music_Santhosh 's #KanimaaAlt Version 🙂#Retro#LoveLaughterWar #RetroBlockbuster #TheOneWon pic.twitter.com/xI91CdNNNT
— karthik subbaraj (@karthiksubbaraj) May 4, 2025
ചിത്രം ഇന്ത്യയിൽ നിന്ന് ആദ്യ നാല് ദിവസം കൊണ്ട് 43 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. സമ്മിശ്ര പ്രതികരണമാണെങ്കിലും തമിഴ്നാട്ടിൽ ചിത്രത്തിന് തിരക്കേറുന്നുണ്ട്. കാര്‍ത്തിക് സുബ്ബരാജും സൂര്യയും ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ സിനിമയ്ക്ക് മേൽ വലിയ ഹൈപ്പുണ്ടായിരുന്നു. ചിത്രം കേരളത്തിൽ നിന്ന് 4.02 കോടി നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ചും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.
Content Highlights: 'Kanima' song from Retro alternate version released