സിനിമ അത്ര ബോധിച്ചില്ലെങ്കിലും പാട്ടിനെ ആഘോഷമാക്കി ആരാധകർ, തിയേറ്ററിൽ ഉത്സവമായി റെട്രോയിലെ 'കനിമ'

തിയേറ്ററിൽ കനിമ പാട്ടിന് ചുവടു വെക്കുന്ന ആരാധകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്

dot image

മെയ് ഒന്നിന് തിയേറ്ററുകളിലെത്തിയ സൂര്യ ചിത്രം റെട്രോ സമ്മിശ്ര പ്രതികരണമാണ് സ്വന്തമാക്കുന്നത്. സിനിമ വ്യത്യസ്തമായ കഥ പറച്ചിലാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് ഒരു വിഭാഗം പറയുമ്പോള്‍ കൈവിട്ടുപോയ കഥയെന്നാണ് മറ്റുള്ളവരുടെ അഭിപ്രായം. എന്തായാലും സിനിമയെ അത്ര ബോധിച്ചില്ലെങ്കിലും ചിത്രത്തിലെ പാട്ടിനെ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. തിയേറ്ററിൽ കനിമ പാട്ടിന് ചുവടു വെക്കുന്ന ആരാധകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

അതേസമയം, റെട്രോ ആദ്യദിനത്തില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 20.08 കോടി നേടിയതായാണ് സാല്‍ക്‌നിക് റിപ്പോര്‍ട്ട് ചെയ്യുന്നത്.സൂര്യയുടെ മുന്‍ചിത്രമായ കങ്കുവയെക്കാള്‍ റെട്രോയ്ക്ക് കളക്ഷന്‍ കുറവാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കങ്കുവ ആദ്യദിനത്തില്‍ 22 കോടിയാണ് നേടിയിരുന്നത്.

സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ചും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.

നെറ്റ്ഫ്‌ലിക്‌സിന് ആണ് റെട്രോയുടെ സ്ട്രീമിംഗ് അവകാശം. 80 കോടി രൂപയ്ക്കാണ് ഇവര്‍ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സൂര്യ ചിത്രങ്ങളിലെ റെക്കോര്‍ഡ് തുകയാണിത്. റിലീസ് ചെയ്ത് എട്ട് ആഴ്ചകള്‍ക്ക് ശേഷമാകും ഒടിടിയില്‍ എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlights:  The song 'Kanima' from Retro was a celebration in the theater

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us