തുടരുമിനൊപ്പം മറ്റൊരു ഫാമിലി പടവും കേരളത്തിൽ കയ്യടി വാങ്ങുന്നുണ്ട്; ഹിറ്റടിച്ച് 'ടൂറിസ്റ്റ് ഫാമിലി'

ഗംഭീര മേക്കിങ് ആണ് സിനിമയുടേതെന്നും ഈ വർഷം പുറത്തിറങ്ങിയതിൽ മികച്ച സിനിമയാണ് 'ടൂറിസ്റ്റ് ഫാമിലി' എന്നുമാണ് പ്രതികരണങ്ങൾ

തുടരുമിനൊപ്പം മറ്റൊരു ഫാമിലി പടവും കേരളത്തിൽ കയ്യടി വാങ്ങുന്നുണ്ട്; ഹിറ്റടിച്ച് 'ടൂറിസ്റ്റ് ഫാമിലി'
dot image

ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്യുന്ന കോമഡി എൻ്റർടൈയ്നർ ചിത്രമാണ് 'ടൂറിസ്റ്റ് ഫാമിലി'. 'ആവേശം' എന്ന ചിത്രത്തിൽ ബിബിമോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്നത്. കളക്ഷനിലും സിനിമയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നുണ്ട്. കേരളത്തിലും ചിത്രം വലിയ കുതിപ്പാണ് ഉണ്ടാക്കുന്നത്.

റിലീസായി നാല് ദിവസങ്ങൾ പിന്നിടുമ്പോൾ 19 ലക്ഷം രൂപയാണ് ചിത്രം കേരളത്തിൽ നിന്നും വാരികൂട്ടിയത്. ലിമിറ്റഡ് സ്‌ക്രീനുകളിലും ഷോകളിൽ നിന്നുമാണ് ചിത്രം മികച്ച കളക്ഷൻ നേടിയിരിക്കുന്നത്. വരും ദിവസങ്ങളിൽ സിനിമയ്ക്ക് ഇനിയും കളക്ഷൻ കേരളത്തിൽ നിന്നും സ്വന്തമാക്കാൻ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. കേരളത്തിലെ പല തിയേറ്ററുകളിലും സിനിമ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. അതേസമയം, തമിഴ്നാട്ടിൽ ചിത്രം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. 9.70 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ നേട്ടം. 16 കോടി ബഡ്ജറ്റിലാണ് സിനിമ ഒരുക്കിയതെന്നാണ് റിപ്പോർട്ട്. ചിത്രം ആദ്യ ദിനം തമിഴ്നാട്ടിൽ നിന്നും 2 കോടി നേടിയെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്.

സൂര്യ ചിത്രമായ റെട്രോയ്ക്കൊപ്പം ടൂറിസ്റ്റ് ഫാമിലിയ്ക്ക് പിടിച്ചുനിൽക്കാൻ സാധിക്കുന്നുണ്ടെന്നാണ് കളക്ഷനുകൾ സൂചിപ്പിക്കുന്നത്. ഗംഭീര മേക്കിങ് ആണ് സിനിമയുടേതെന്നും ഈ വർഷം പുറത്തിറങ്ങിയതിൽ മികച്ച സിനിമയാണ് 'ടൂറിസ്റ്റ് ഫാമിലി' എന്നുമാണ് പ്രതികരണങ്ങൾ. ചിത്രത്തിലെ ഹ്യൂമറും, ഇമോഷൻസും, ഡ്രാമയുമെല്ലാം സംവിധായകൻ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ടെന്നും മികച്ചു നിൽക്കുന്ന പ്രകടനങ്ങളും സിനിമയ്‌ക്കൊരു മുതൽക്കൂട്ടാണെന്നും പ്രതികരണങ്ങൾ ഉണ്ട്. ശശികുമാറിന്റെയും സിമ്രാനറെയും കൂടെ ആവേശത്തിൽ ബിബിമോനെ അവതരിപ്പിച്ച മിഥുന്‍റെ കയ്യടി നേടുന്ന പ്രകടനമാണ് ചിത്രത്തിലേതെന്നുമാണ് സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസും ഒപ്പം എംആർപി എൻ്റർടൈയ്ൻമെൻ്റ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. യോഗി ബാബു, കമലേഷ്, എം. ഭാസ്കർ, രമേഷ് തിലക്, ബക്സ്, ഇളങ്കോ കുമാരവേൽ, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നതും അബിഷൻ ജിവിന്ത് ആണ്. ഷോൺ റോൾഡൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. നേരത്തെ ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സിനിമകൾക്ക് സംഗീതമൊരുക്കിയതും ഷോൺ റോൾഡൻ ആയിരുന്നു. അരവിന്ദ് വിശ്വനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഭരത് വിക്രമൻ ആണ്.

Content Highlights: Tourist Family collects big numbers from Kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us