
അതിർത്തിയിൽ ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമായതോടെ വ്യാഴാഴ്ച പഞ്ചാബ് കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിർത്തിവെച്ചിരുന്നു. ധരംശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് നിർത്തിവെച്ചത്. ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ച ഉടനെ സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ അണച്ചു. സ്റ്റേഡിയത്തിലെ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
എന്നാലിതാ ഈ സംഭവവികാസങ്ങൾക്കിടയിൽ ഒരു ചിയർ ഗേൾ സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. യുദ്ധത്തിന്റെ ഭീകരതയും മനുഷ്യരുടെ ആശങ്കകളും തുറന്നുകാട്ടുന്നതാണ് ഈ വീഡിയോ. ബോംബുകൾ വരുന്നുവെന്നും പേടിയാകുന്നുവെന്നും അവർ വീഡിയോയില്‍ പറയുന്നു.
"Very very scary" - Cheer leader's SHOCKING video from Punjab Kings Vs Delhi Capitals IPL match in Dharamshala. pic.twitter.com/S830aDKer3
— Manobala Vijayabalan (@ManobalaV) May 8, 2025
അതേസമയം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പാകിസ്താന്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ ഈ സീസണിലെ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കുമോ ഇല്ലയോ എന്നതിൽ തീരുമാനം ഇന്നുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സ്ഥിതിഗതികൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാൽ ഇന്നത്തെ സാഹചര്യം അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക.
Content Highlights: 'Bombs are coming': Cheerleader's video from PBKS vs DC