ഉണ്ണി മുകുന്ദൻ നായകനായി മിഥുൻ മാനുവൽ സിനിമ വരുന്നു; നിർമാണം ഗോകുലം ഗോപാലൻ, ചിത്രങ്ങൾ വൈറല്‍

അധികം വൈകാതെ തന്നെ സിനിമയെ സംബന്ധിച്ച അപ്ഡേറ്റുകൾ പുറത്തുവരുമെന്നാണ് സൂചന

dot image

ഉണ്ണി മുകുന്ദനെ നായകനാക്കി മിഥുൻ മാനുവൽ ഒരുക്കുന്ന ഏറ്റവും പുതിയ സിനിമ വരുന്നു. ചിത്രം നിർമിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ഉണ്ണി മുകുന്ദനും മിഥുനും ഗോകുലം ഗോപാലനും നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഇവർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുക എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ മറ്റു അഭിനേതാക്കൾ, അണിയറ പ്രവർത്തകർ എന്നിവരുടെ പേരുവിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. അധികം വൈകാതെ തന്നെ സിനിമയെ സംബന്ധിച്ച അപ്ഡേറ്റുകൾ പുറത്തുവരുമെന്നാണ് സൂചന.

മാർക്കോ എന്ന സിനിമയ്ക്ക് ശേഷം ഉണ്ണിമുകുന്ദൻ നായകനാകുന്ന ചിത്രമാണ് ഇത്. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത മാർക്കോ ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു. അതേസമയം ആട് 3 യാണ് മിഥുന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം. സൈജു കുറുപ്പ്, അജു വർഗീസ്, സണ്ണി വെയിൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഏപ്രിലിൽ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം 2025 ക്രിസ്തുമസ് റിലീസായി പുറത്തിറക്കാൻ പദ്ധതിയിടുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

Content Highlights: Midhun Manuel's movie is coming with Unni Mukundan in the lead role movie is coming with Unni Mukundan in the lead role

dot image
To advertise here,contact us
dot image