കടലിനെ ഫോക്കസ് ചെയ്യുന്ന മമ്മൂട്ടി; പതിവുപോലെ ഇതും വൈറൽ, നടന്റെ പുതിയ ചിത്രം പങ്കുവെച്ച് ടീം

ചിത്രങ്ങൾ കാമറയിൽ പകർത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇതിന് മുൻപും ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

dot image

പുത്തൻ പരീക്ഷണങ്ങളിലൂടെ മലയാളികളെ എന്നും വിസ്മയിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. അടുത്തിടെ നടന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന രീതിയിൽ വാർത്തകൾ പടർന്നിരുന്നു. എന്നാൽ അദ്ദേഹം പൂർണ ആരോഗ്യവാനാണെന്ന് റിപ്പോർട്ടുകളും വന്നിരുന്നു. മമ്മൂട്ടിയുമായി ബദ്ധപ്പെട്ട് വരുന്ന വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയിൽ മമ്മൂട്ടിയുടെ പുതിയ ചിത്രം ശ്രദ്ധ നേടുകയാണ്.

കടലിന് അഭിമുഖമായി നിന്ന് അവിടേക്ക് ഫോക്കസ് ചെയ്യുന്ന മമ്മൂട്ടിയാണ് ചിത്രത്തില്‍ കാണുന്നത്. ചിത്രങ്ങൾ കാമറയിൽ പകർത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇതിന് മുൻപും ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റും മമ്മൂട്ടി കമ്പനി എംഡിയുമായ ജോര്‍ജ് പകര്‍ത്തിയ ചിത്രമാണിത്.എല്ലാം അറിയുന്നവന്‍ എന്ന് അര്‍ഥം വരുന്ന ഒംനിസിയന്‍റ് എന്ന ഇംഗ്ലീഷ് വാക്കാണ് ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്.

മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം, നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കു‌ഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. മഹേഷ് നാരായണന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്.

അടുത്തകാലത്തെ അദ്ദേഹത്തിന്റെ കഥാപാത്ര വൈവിധ്യങ്ങളുടെ തുടർച്ചയാകും എന്ന് പ്രേക്ഷകർ കരുതുന്ന സിനിമയാണ് ജിതിൻ ജെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ'. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന പോസ്റ്ററുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വിനായകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്.

Content Highlights: The team shares a picture of Mammootty focusing on the sea

dot image
To advertise here,contact us
dot image