തിയേറ്ററുകൾ 'ഹൗസ്ഫുള്ളാ'ക്കാൻ അക്ഷയ് കുമാറിനും ടീമിനും കഴിയുമോ? ചിരി പടർത്തി ടീസർ

2025 ജൂൺ 6 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും

dot image

അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രം ഹൗസ്ഫുൾ 5 ന്റെ ടീസർ പുറത്തുവിട്ടു. ഹൗസ്ഫുൾ ഫ്രാഞ്ചൈസിയുടെ 15-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. തരുൺ മൻസുഖാനി സംവിധാനം ചെയ്യുന്ന ചിത്രം ഹൗസ്ഫുൾ ഫ്രാഞ്ചൈസിയുടെ മുൻസിനിമകൾ പോലെ കോമഡി പാക്കേജ് ആയിരിക്കുമെന്ന് ടീസർ ഉറപ്പ് നൽകുന്നുണ്ട്.

അക്ഷയ് കുമാറിനൊപ്പം അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കർ, ചിത്രാംഗദ സിംഗ്, ഫർദീൻ ഖാൻ, ചങ്കി പാണ്ഡെ, ജോണി ലിവർ, ശ്രേയസ് തൽപാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശർമ്മ, നികിതിൻ ധീർ, ആകാശ്ദീപ് സാബിർ എന്നിവരുൾപ്പെടെ ബോളിവുഡിലെ പ്രമുഖ താരങ്ങൾ സിനിമയിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയാണ് ചിത്രം നിർമ്മിക്കുന്നത്. 2025 ജൂൺ 6 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.

കരൺ സിംഗ് ത്യാഗി സംവിധാനം ചെയ്ത കേസരി 2 എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. കോണ്‍ഗ്രസ് നേതാവും ബ്രിട്ടീഷ് ഇന്ത്യയിലെ ബാരിസ്റ്ററുമായ സി ശങ്കരന്‍ നായരുടെ ബ്രിട്ടീഷുകാര്‍ക്ക് എതിരെ നടത്തിയ നിയമപോരാട്ടമാണ് ചിത്രം പറയുന്നത്. സി ശങ്കരന്‍ നായരായാണ് അക്ഷയ് കുമാർ ചിത്രത്തിലെത്തുന്നത്. അനന്യ പാണ്ഡെ, ആർ മാധവൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Content Highlights: Akshay Kumar movie Housefull 5 teaser out

dot image
To advertise here,contact us
dot image