വീണ്ടും ബോക്സ് ഓഫീസിൻ തോഴനാകാൻ നിവിൻ; അഖിൽ സത്യൻ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

അഖിലും നിവിനും ഒന്നിച്ചുള്ള സ്റ്റില്ലുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്

dot image

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി റിപ്പോർട്ട്. ഫാന്റസി–കോമഡി ജോണറിൽ കഥ പറയുന്ന സിനിമയിൽ നിവിൻ പോളിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഖിലും നിവിനും ഒന്നിച്ചുള്ള സ്റ്റില്ലുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഗ്രാമീണ അന്തരീക്ഷത്തിൽ ഒരുങ്ങുന്ന സിനിമയുടെ രചനയും എഡിറ്റിങ്ങും അഖിൽ തന്നെയാണ് നിർവഹിക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് നിർമാണം. ശരൺ വേലായുധനാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ജസ്റ്റിൻ പ്രഭാകറാണ് സിനിമയ്ക്ക് സംഗീതം നിർവഹിക്കുന്നത്. പ്രൊഡക്‌ഷൻ ഡിസൈനർ രാജീവൻ, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിജു തോമസ്.

ബേബി ഗേൾ, ഡോൾബി ദിനേശൻ, യേഴു കടല്‍ യേഴു മലൈ, മള്‍ട്ടിവേഴ്‌സ് മന്മഥൻ തുടങ്ങിയ ചിത്രങ്ങള്‍ നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ബേബി ഗേൾ ഗരുഡനിലൂടെ ശ്രദ്ധേയനായ അരുണ്‍ വര്‍മയാണ് സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. വിനായക അജിത്ത് നിര്‍മിച്ച് താമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡോൾബി ദിനേശൻ.

റാമിന്റെ സംവിധാനത്തിലെത്തുന്ന തമിഴ് ചിത്രമാണ് യേഴു കടല്‍ യേഴു മലൈ. വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ മികച്ച അഭിപ്രായവും പുരസ്‌കാരങ്ങളും നേടിയ ചിത്രത്തില്‍ അഞ്ജലി, സൂരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആദിത്യന്‍ ചന്ദ്രശേഖറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് മള്‍ട്ടിവേഴ്‌സ് മന്മഥൻ.

Content Highlights: Nivin Pauly and Akhil Sathyan movie shooting started

dot image
To advertise here,contact us
dot image