
തെന്നിന്ത്യൻ നായകൻ നാനി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ് 3. നടന്റെ 32-ാമത് സിനിമയായി ഒരുങ്ങുന്ന ഹിറ്റ് 3 വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. മാസ് മസാല ചിത്രങ്ങൾ കളം വാഴുന്ന തെലുങ്ക് സിനിമയിൽ കലാമൂല്യമുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ ശ്രദ്ധ നേടിയ നടൻ കൂടിയാണ് നാനി. പ്രമോഷന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ഹിറ്റ് 3 ടീം കേരളത്തിൽ എത്തിയിരുന്നു. വേദിയിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.
നാനിക്കൊപ്പം സിനിമ ചെയ്യണം എന്ന അതിയായ ആഗ്രഹം ഒരു ആരാധകൻ പറയുമ്പോൾ വേദിയിലേക്ക് ഇദ്ദേഹത്തെ വിളിച്ച് സ്ക്രിപ്റ്റിന്റെ സിനോപ്സിസ് വാങ്ങിയിരിക്കുകയാണ് നാനി. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആരാധകനോട് സ്ക്രിപ്റ്റ് സമയംപോലെ വായിക്കാണമെന്നും താങ്കളുടെ സിനിമയോടുള്ള ആഗ്രഹം നിങ്ങളെ കെട്ടിപ്പിടിച്ചപ്പോൾ ആ നെഞ്ചിടിപ്പിൽ നിന്ന് മനസ്സിലായെന്നും അതിയായ ആഗ്രഹം നിങ്ങളെ വിജയത്തിൽ എത്തിക്കുമെന്നും നാനി പറഞ്ഞു. വീഡിയോയ്ക്ക് താഴെ നാനിയോടുള്ള സ്നേഹം പങ്കുവച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
A fan from Kerala wrote a story for Natural Star @NameisNani and requested to listen to his pitch at the #HIT3 event in Kochi
— TrackTollywood (@TrackTwood) April 23, 2025
Nani welcomed the fan on stage and took the synopsis from him to read it later.
Such a sweet gesture from the hero. pic.twitter.com/oHYXg46IGj
അതേസമയം നാനിയുടെ ഹിറ്റ് 3 മെയ് ഒന്നിനാണ് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗംഭീരമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു വമ്പന്‍ സിനിമാ അനുഭവം നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
Content Highlights: Malayali youth hands over script to Nani on stage, video goes viral