
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സിനിമകളിൽ ഒന്നാണ് 'തുടരും'. വർഷങ്ങൾക്കിപ്പുറം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം, രണ്ട് സൂപ്പർഹിറ്റുകൾക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം എന്നിങ്ങനെ ഈ ചിത്രത്തിന് നിരവധി പ്രത്യേകതകളുണ്ട്. ഏപ്രിൽ 25 ന് എത്തുന്ന സിനിമയുടെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂറിൽ പതിനായിരത്തിൽ കൂടുതൽ ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. രാവിലെ പത്തുമണിക്കാണ് സിനിമയുടെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചത്.
വരും മണിക്കൂറിൽ അഡ്വാൻസ് ബുക്കിങ് റെക്കോർഡ് നിരക്കിലേക്ക് ഉയരാനാണ് സാധ്യതയെന്നാണ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്. ബുക്കിങ് ആരംഭിച്ച വിവരം അറിയിച്ചുകൊണ്ട് മോഹൻലാൽ തോൾ ചരിച്ചുകൊണ്ട് നടന്നു വരുന്ന ഒരു കിടിലന്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സിനിമയുടെ പ്രമോ സോങ്ങിൽ നിന്നുള്ള ദൃശ്യമാണിതെന്നാണ് സൂചന. വലിയ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
#Thudarum - Superb Initial Response For Ticket Sales, Over 10 K Tickets Soldout Through @bookmyshow In Last 1 Hours !!
— Southwood (@Southwoodoffl) April 23, 2025
In Cinemas From This Friday #Mohanlal @Mohanlal pic.twitter.com/g6kXzwKDAi
സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിക്കുന്നത് രാവിലെ 10 മണിയിക്കാണ്. മോഹൻലാൽ ഫാൻസ് ക്ലബ് ആണ് പോസ്റ്റർ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചത്. നേരത്തെ പുറത്തുവന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ഫാൻസ് ഷോ രാവിലെ ആറ് മണിക്ക് ആരംഭിച്ചിരുന്നു. തുടരും സിനിമയ്ക്ക് ഫാൻസ് ഷോ ഇല്ലാത്തതിന്‍റെ നിരാശ ചില ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.
ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നർമ്മ മുഹൂർത്തങ്ങള്‍ക്കും ഫാമിലി ഇമോഷൻസിനും ഒപ്പം അല്പം നിഗൂഢതയും ബാക്കിവെച്ചാണ് സിനിമയുടെ ഇതുവരെയുള്ള അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലിൻ്റെ ഒരു പക്കാ എനർജെറ്റിക് പെർഫോമൻസ് ആയിരിക്കും 'തുടരു'മിലേത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
Content HIghlights: thudarum movie Advance bookings have started and Huge bookings in an hour