ലൈം​ഗികതയെ കടമയായാണ് ഇന്ത്യൻ സ്ത്രീകൾ കാണുന്നത്, ആനന്ദമാണെന്ന് അറിയില്ല; നീന ​ഗുപ്ത

'ലൈം​ഗികത ആസ്വാദ്യകരമായ കാര്യമാണെന്ന് വളരെ ചെറിയൊരു വിഭാ​ഗം സ്ത്രീകളേ തിരിച്ചറിഞ്ഞിട്ടുള്ളൂ'

dot image

ലൈം​ഗികതയെന്നാൽ ആനന്ദത്തിന് വേണ്ടിയുള്ളതാണെന്ന് ഇന്ത്യയിലെ സ്ത്രീകൾക്ക് അറിയില്ലെന്ന് നടി നീന ​ഗുപ്ത. ആനന്ദമായി കരുതുന്നതിന് പകരം കടമയായാണ് ലൈം​ഗികതയെ കാണുന്നതെന്നും പുരുഷന്റെ ആനന്ദത്തിനും പ്രത്യുൽപാദനത്തിനും വേണ്ടി മാത്രമാണ് ലൈംഗികതയെന്നാണ് മിക്ക ഇന്ത്യൻ സ്ത്രീകളും വിശ്വസിക്കുന്നതെന്നും നീന ​ഗുപ്ത പറഞ്ഞു. യൂട്യൂബറും ടെലിവിഷൻ അവതാരകയുമായ ലില്ലി സിം​​​ഗുമായി നടത്തിയ അഭിമുഖത്തിലാണ് പ്രതികരണം.

'നമ്മുടെ സിനിമകളിൽ അവർ എന്താണ് കാണിച്ചത്? നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ, നിങ്ങളുടെ ഏറ്റവും അടിസ്ഥാനമായ കാര്യം ഒരു പുരുഷനെ കണ്ടെത്തുക എന്നതായിരുന്നു. ഉമ്മവെച്ചാൽ ​ഗർഭിണിയാവുമെന്ന് കുറേക്കാലം ഞാൻ കരുതിയിരുന്നു. അതാണ് സത്യമെന്ന് ഞാൻ കരുതി. നമ്മുടെ സിനിമകൾ നമുക്ക് കാണിച്ചുതന്നത് അതാണ്. പുരുഷന്മാരാണ് ബോസ് എന്നാണ് സിനിമകൾ പറഞ്ഞിട്ടുള്ളത്. ഇപ്പോഴുള്ള സിനിമകളിലും സ്ഥിതി വ്യത്യസ്തമല്ല. പുരുഷന്മാരെ ആശ്രയിക്കാതെ സ്ത്രീകൾ സമ്പാദിക്കാൻ ആരംഭിച്ചതോടെ വിവാഹമോചനങ്ങളും വർദ്ധിക്കാൻ തുടങ്ങി.

മുൻപ് സ്ത്രീകൾക്ക് ജോലി ചെയ്ത് പണം സമ്പാദിക്കാനോ മതിയായ വിദ്യാഭ്യാസം നേടാനോ സാധിച്ചിരുന്നില്ല. എന്നാലിപ്പോൾ ചില സ്ത്രീകൾ പുരുഷന്മാരേക്കാളുംസമ്പാദിക്കുന്നുണ്ട്. കാര്യങ്ങൾ മാറിവരികയാണ്. ഇന്ത്യക്കാർ ലൈം​ഗികതയെ ഒരു നിഷിദ്ധ വിഷയമായി കാണുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ലൈം​ഗികത ആസ്വാദ്യകരമായ കാര്യമാണെന്ന് വളരെ ചെറിയൊരു വിഭാ​ഗം സ്ത്രീകളേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഭൂരിപക്ഷംപേർക്കും ഇത് ഒരു ആനന്ദമല്ലെന്നും നീന പറഞ്ഞു.

Content Highlights:  Actress Neena Gupta says Indian women see sex as a duty

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us