

അൻവർ റഷീദിന്റെ സംവിധാനത്തിൽ 2007ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം 'ഛോട്ടാ മുംബൈ' റീ റിലീസിന് ഒരുങ്ങുന്നു. വാസ്കോഡ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ചിത്രം റീ റിലീസിനു ഒരുങ്ങുന്നുവെന്ന വിവരം മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജുവാണ് പങ്കുവെച്ചത്.
ഇൻസ്റ്റാഗ്രാം പോസ്റ്റിനു കീഴിൽ ‘ ചോട്ടാ മുംബൈ' ചിത്രം 4 കെ യിൽ റീ റീലീസ് ചെയ്യുമോ എന്ന ആരാധകന്റെ കമ്മന്റിനാണ് നിരഞ്ജ് മറുപടി നൽകിയത്. ഇതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ്. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും റീറിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ഛോട്ടാ മുംബൈ. മണിയൻ പിള്ള രാജു ആയിരുന്നു ചിത്രം നിർമ്മിച്ചത്.
Chotta Chotta Mumbai 🥳🥳🥳#ChottaMumbai re-release is happening 🔥#Mohanlal #AnwarRasheed pic.twitter.com/Bus50HHqv4
— AB George (@AbGeorge_) February 2, 2025
മോഹൻലാലിന് പുറമേ ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു. സിനിമയിലെ പാട്ടുകളും മാസ്സ് ഡയലോഗുകളുമെല്ലാം ഇപ്പോഴും ട്രെൻഡിങ് ആയി തുടരുന്നതാണ്. രാഹുൽ രാജായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ.
Content Highlights: Mohanlal film 'Chotta Mumbai' is all set for re-release