'പീലിങ്സ് പാട്ട് ഒഴിവാക്കാൻ അല്ലു അർജുനും സുകുമാറും ആലോചിച്ചിരുന്നു'; വെളിപ്പെടുത്തി ഡിഎസ്പി

"എന്‍റെ നിർബന്ധം മൂലമാണ് ഈ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയത്"

'പീലിങ്സ് പാട്ട് ഒഴിവാക്കാൻ അല്ലു അർജുനും സുകുമാറും ആലോചിച്ചിരുന്നു'; വെളിപ്പെടുത്തി ഡിഎസ്പി
dot image

അല്ലു അർജുൻ ചിത്രം പുഷ്പ 2 ലെ പീലിങ്സ് എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും ഹിറ്റ് ചാർട്ടിൽ തുടരുകയാണ്. പാൻ ഇന്ത്യൻ ലെവലിൽ ട്രെൻഡായ ഗാനം സിനിമയിൽ നിന്ന് ഒഴിവാക്കാൻ അല്ലുവും സംവിധായകൻ സുകുമാറും ആലോചിച്ചിരുന്നതായി പറയുകയാണ് സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ്. എന്നാൽ തന്റെ നിർബന്ധം മൂലമാണ് ഈ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി.

'സിനിമയുടെ റിലീസിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബണ്ണിയും സുകുവും പീലിങ്സ് ഗാനം ചിത്രത്തിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. എന്നാൽ ആ ഗാനം ഉൾപ്പെടുത്തണമെന്ന് ഞാൻ വാശിപിടിച്ചു. ഈ ഗാനം പ്രേക്ഷകർക്കിടയിൽ മാസ് ഹിസ്റ്റീരിയ സൃഷ്ടിക്കുമെന്ന് വിശ്വസിച്ചതിനാൽ പാട്ട് നിലനിർത്താൻ ഞാൻ ആവശ്യപ്പെട്ടു. ഏറെ ആലോചനകൾക്ക് ശേഷം അവർ അത് നിലനിർത്താൻ തീരുമാനിച്ചു. ഇപ്പോൾ ഗാനം വലിയ ഹിറ്റായി,' എന്ന് ദേവി ശ്രീ പ്രസാദ് പറഞ്ഞു.

പീലിങ്സ് സോഷ്യൽ മീഡിയയിൽ ട്രെന്റിങായി തുടരുകയാണ്. വിവിധ ഭാഷകളിലായി ഇറങ്ങിയ ഗാനത്തിന്റെ ആദ്യ വരികള്‍ എല്ലാ ഭാഷകളിലും മലയാളത്തിലാണ്. മോഹിനിയാട്ടവും കഥകളിയും ഉൾപ്പെടുത്തി ഒരു മലയാളി ടച്ച് നൽകിയാണ് ഗാനം തുടങ്ങുന്നത്.

അതേസമയം പുഷ്പ 2 കഴിഞ്ഞ ദിവസം മുതൽ ഒടിടി സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഇരുപത് മിനിട്ടോളമുള്ള എക്സ്ട്രാ സീനുകൾ കൂട്ടിച്ചേർത്ത് ചിത്രത്തിന്റെ ഒരു റീലോഡഡ് വേർഷനാണ് ഒടിടി സ്ട്രീമിങ് ചെയ്യുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിച്ചത്.

Content Highlights: DSP reveals that Allu Arjun and Sukumar almost cut this Peelings song

dot image
To advertise here,contact us
dot image