
തമിഴിലെ എക്കാലത്തെയും ക്ലാസ്സിക് ചിത്രമാണ് മണിരത്നം സംവിധാനം ചെയ്ത 'ദളപതി'. രജനികാന്തും മമ്മൂട്ടിയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർ നെഞ്ചോട് ചേർത്തുവെക്കുന്ന ഒന്നാണ്. ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ പിറന്നാളിനോട് അനുബന്ധിച്ച് 'ദളപതി' വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ന് തിയേറ്ററുകളിൽ റീ റിലീസ് ചെയ്ത ദളപതിക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. സിനിമയിലെ രജനികാന്തിന്റെ ഓരോ സീനിനും ആരാധകർ കൈയ്യടിക്കുമ്പോൾ ഒപ്പം ആഘോഷിക്കപ്പെടുകയാണ് മമ്മൂട്ടിയുടെ പ്രകടനം.
Mammooty sir wat a Acting sir @mammukka 😭🔥❤
— PSK (@shagul_psk) December 11, 2024
Amazing ..Awsm 👏👏👏#ThalapathiRerelease #Rajinikanth #Mammooty #HBDSuperstarRajinikanth pic.twitter.com/465dij4b9u
അന്നൊക്കെ ഈ സിനിമ BIG Screenൽ കണ്ടവർ എത്രമാത്രം Enjoy ചെയ്തിട്ടുണ്ടാവും ഈ പാട്ടൊക്കെ വരുമ്പോൾ.. 🥶🔥
— Gk Krishnamoorthi ⚠️ (@Kuruvila0) December 12, 2024
Biggest Multistarer Movie in the History Of South Indian Cinema.. 🥳💥#Thalapthi4K 🙌#Mammootty #RajaniKanth pic.twitter.com/zhVs9QoY5W
മമ്മൂട്ടിയുടെ ഓരോ ഡയലോഗും കൈയ്യടികളോടെയാണ് പ്രേക്ഷകർ വരവേൽക്കുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ ഐകോണിക് ഡയലോഗ് ആയ 'മുടിയാത്' തുടങ്ങി ഓരോ സീനിലും രജനിക്കൊപ്പം മമ്മൂട്ടിയും ആഘോഷിക്കപ്പെടുന്നുണ്ട്. റീ റിലീസിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
രജനിയോടൊപ്പം വീണ്ടുമൊരു തമിഴ് സിനിമയിൽ അഭിനയിക്കണമെന്നും, എന്തൊരു ഗംഭീര അഭിനയമാണ് മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നതെന്നുമാണ് സോഷ്യൽ മീഡിയയിൽ വരുന്ന പ്രതികരണങ്ങൾ. ദളപതിയിലെ ദേവരാജ് മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. രജനിക്കൊപ്പമുള്ള കോമ്പിനേഷൻ സീനുകളൊക്കെ ഇന്നും ആഘോഷിക്കപ്പെടാറുണ്ട്.
Dear mammooty sir plz act in a Direct Tamil With #Rajinikanth any time soon
— Amayprem (@Amayprem_1) December 12, 2024
Best combo ever seen anyone with Thalaivar...#Thalapathi#Mammoottypic.twitter.com/UB75N5TOBF
പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ 4K ഡോൾബി അറ്റ്മോസിലാണ് ഇത്തവണ 'ദളപതി' പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. എസ്എസ്ഐ പ്രൊഡക്ഷൻസ് ആണ് ചിത്രം തമിഴ്നാട്ടിലും കർണാടകയിലും റിലീസ് ചെയ്യുന്നത്. നല്ല കളക്ഷനാണ് സിനിമക്ക് തമിഴ്‌നാട്ടിൽ നിന്നും ലഭിക്കുന്നത്. ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങിലാണ് സിനിമയുടെ ടിക്കറ്റ് വില്പന. ചിത്രത്തിലെ ഇളയരാജ ഈണം നൽകിയ ഗാനങ്ങളെല്ലാം ഇന്നും ഹിറ്റാണ്. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് സുരേഷ് ആണ്. അരവിന്ദ് സാമി, അമരീഷ് പുരി, ശോഭന, ശ്രീവിദ്യ, ഭാനുപ്രിയ, ഗീത, നാഗേഷ് എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്.
Content Highlights: Mammootty gets huge applause in Thalapathi re release