
പതിവ് തെറ്റിക്കാതെ ഇക്കുറിയും സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് മമ്മൂട്ടിയുടെ പുതിയ ലുക്ക് വൈറലാക്കുകയാണ്. മമ്മൂട്ടിയും നവാഗതനായ ജിതിൻ കെ ജോസും ഒന്നിക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുന്നത്.
മുടി പിന്നിലേക്ക് ചീകിയൊതുക്കി അല്‍പ്പം ഗൗരവ ലുക്കിലാണ് മമ്മൂട്ടിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇളം റോസ് നിറത്തിൽ വരയുള്ള ഷർട്ടും മുണ്ടുമാണ് മമ്മൂട്ടിയുടെ വേഷം.
https://x.com/saloon_kada/status/1839624084088352797ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പി'ന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകന്റെ വില്ലനായാണ് മമ്മൂട്ടി എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വൻ താരനിര തന്നെ സിനിമയുടെ ഭാഗമാകുമെന്നും ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ജോമോൻ ടി ജോൺ ആയിരിക്കും ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുക. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. മമ്മൂട്ടി കമ്പനി തന്നെയായിരിക്കും സിനിമയുടെ നിർമ്മാണം നിർവഹിക്കുക. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണിത്.
അതേസമയം, ടര്‍ബോയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മമ്മൂട്ടി കമ്പനിയുടെ ആദ്യ ആക്ഷന്‍ ചിത്രം കൂടിയായ ടര്‍ബോ അറബിയിലും മൊഴിമാറ്റം ചെയ്തിരുന്നു. രാജ് ബി ഷെട്ടി പ്രതിനായക വേഷത്തില്‍ എത്തിയ ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മികച്ച കളക്ഷനും ചിത്രം സ്വന്തമാക്കിയിരുന്നു.