'അച്ഛന്റെ രംഗങ്ങൾ ഗംഭീരം, കണ്ണിമ വെട്ടാതെയിരുന്ന് കണ്ടു'; ഗോട്ടിനെക്കുറിച്ച് വിജയകാന്തിന്റെ മക്കൾ

തേനിയിലെ വെട്രി സിനിമാസ് തിയേറ്ററിൽ നിന്നാണ് ഇരുവരും ചിത്രം കണ്ടത്

'അച്ഛന്റെ രംഗങ്ങൾ ഗംഭീരം, കണ്ണിമ വെട്ടാതെയിരുന്ന് കണ്ടു'; ഗോട്ടിനെക്കുറിച്ച് വിജയകാന്തിന്റെ മക്കൾ
dot image

വിജയ് നായകനായെത്തിയ ചിത്രം ഗോട്ട് കാണാനെത്തി നടൻ വിജയകാന്തിന്റെ മക്കൾ. ചിത്രത്തിൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയകാന്തിനെ വീണ്ടും അവതരിപ്പിച്ചിരുന്നു. ഈ രംഗങ്ങൾ കണ്ണിമ വെട്ടാതെയിരുന്ന് കണ്ടതായി അദ്ദേഹത്തിന്റെ മക്കളായ വിജയ പ്രഭാകരനും ഷൺമുഖ പാണ്ഡ്യനും പറഞ്ഞു. തേനിയിലെ വെട്രി സിനിമാസ് തിയേറ്ററിൽ നിന്നാണ് ഇരുവരും ചിത്രം കണ്ടത്. നടൻ ശരത് കുമാറും ഒപ്പമുണ്ടായിരുന്നു.

'ഞങ്ങൾ കണ്ണിമവെട്ടാതെ ക്യാപ്റ്റനെ കണ്ടു, ആസ്വദിച്ചു. ഞങ്ങളുടെ പാർട്ടിക്കാരുടെയും വിജയ് ആരാധകരുടെയും ആർപ്പുവിളികൾക്കിടയിൽ അച്ഛനെ കാണാൻ കഴിഞ്ഞതും ഏറെ സന്തോഷകരമായ കാര്യമായിരുന്നു. അച്ഛന്റെ രംഗങ്ങൾ ഗംഭീരമായി തന്നെ വെങ്കട് പ്രഭു ഒരുക്കിയിട്ടുണ്ട്,' വിജയകാന്തിന്റെ മക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

ഗോട്ടിന്റെ ആദ്യ രംഗങ്ങളിലായിരുന്നു വിജയകാന്തിനെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിച്ചത്. വിജയകാന്തിന് ആദരസൂചകമായിട്ടായിരുന്നു ചിത്രത്തില്‍ അദ്ദേഹത്തെ ഇങ്ങനെ അവതരിപ്പിച്ചത്. നടന്‍റെ കഥാപാത്രത്തിന് ശബ്ദം നൽകിയത് ജയ് ഭീം, ഗുഡ് നൈറ്റ്, ലൗവർ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ മണികണ്ഠനായിരുന്നു. നല്ലൊരു മിമിക്രി കലാകാരൻ കൂടിയായ നടൻ പ്രതിഫലം ഒന്നും വാങ്ങാതെയാണ് വിജയകാന്തിന് ശബ്ദം നൽകിയത് എന്ന് റിപ്പോർട്ടുകളുണ്ട്.

വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടിൽ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

dot image
To advertise here,contact us
dot image