'ദൃശ്യം ഹോളിവുഡിലേക്ക്'; മോഹൻലാൽ-ജീത്തു ജോസഫ് ചിത്രത്തിന്റെ റൈറ്റ്സ് വാങ്ങാൻ വമ്പൻ സ്റ്റുഡിയോ

ഇന്ത്യയിലും ചൈനയിലും ഗംഭീര സ്വീകാര്യത ലഭിച്ച ചിത്രത്തിന് ഇപ്പോൾ ഹോളിവുഡിലും ആവശ്യക്കാരുണ്ട്

dot image

ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പർ ബ്ലോക്ക്ബസ്റ്റർ 'ദൃശ്യം' ഫ്രാഞ്ചൈസ് ഹോളിവുഡിലേക്ക്. ഇന്ത്യയിലും ചൈനയിലും ഗംഭീര സ്വീകാര്യത ലഭിച്ച ചിത്രത്തിന് ഇപ്പോൾ ഹോളിവുഡിലും ആവശ്യക്കാരുണ്ട്. കൊറിയൻ റീമേയ്ക്കിന് ശേഷം 'ദൃശ്യം' ഹോളിവുഡിൽ നിർമ്മിക്കുന്നതിന് പനോരമ സ്റ്റുഡിയോസ് ഗൾഫ് സ്ട്രീം പിക്ചേഴ്സും JOAT ഫിലിംസിനും കൈ കൊടുത്തിരിക്കുകയാണ്.

'32 വർഷമായി പലരും കളിയാക്കുന്നു, നല്ല വേഷം തരാന് ഒരു മലയാളി വേണ്ടി വന്നു'; പൊട്ടിക്കരഞ്ഞ് തമിഴ് നടൻ

'ദൃശ്യത്തിൻ്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ അന്താരാഷ്ട്ര റീമേക്ക് അവകാശം യഥാർത്ഥ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിൽ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ചിത്രം യുഎസിലും കൊറിയയിലും സ്പാനിഷ് ഭാഷാ പതിപ്പിനായി ഒരുങ്ങികൊണ്ടിരിക്കുകയാണ്. 'ദൃശ്യം എന്ന സിനിമയ്ക്ക് ഒരു സമർത്ഥമായ ആഖ്യാനമുണ്ട്, അതിന് ലോകമെമ്പാടും കാഴ്ചക്കാരുമുണ്ട്. എല്ലാത്തരം പ്രേക്ഷകർക്കൊപ്പം ഈ കഥ ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഹോളിവുഡിനായി ഇംഗ്ലീഷിൽ ഈ കഥ സൃഷ്ടിക്കാൻ ഗൾഫ്സ്ട്രീം പിക്ചേഴ്സും JOAT ഫിലിംസുമായും സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. കൊറിയയ്ക്കും ഹോളിവുഡിനും ശേഷം അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ 10 രാജ്യങ്ങളിൽ ദൃശ്യം നിർമ്മിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം', പനോരമ സ്റ്റുഡിയോസിന്റെ എം ഡി കുമാർ മംഗത് പഥക് പറഞ്ഞു.

ദൃശ്യത്തിൻ്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ അന്താരാഷ്ട്ര റീമേക്ക് അവകാശം യഥാർത്ഥ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിൽ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ചിത്രം യുഎസിലും കൊറിയയിലും സ്പാനിഷ് ഭാഷാ പതിപ്പിനായി ഒരുങ്ങികൊണ്ടിരിക്കുകയാണ്. 'ദൃശ്യം എന്ന സിനിമയ്ക്ക് ഒരു സമർത്ഥമായ ആഖ്യാനമുണ്ട്, അതിന് ലോകമെമ്പാടും കാഴ്ചക്കാരുമുണ്ട്. എല്ലാത്തരം പ്രേക്ഷകർക്കൊപ്പം ഈ കഥ ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഹോളിവുഡിനായി ഇംഗ്ലീഷിൽ ഈ കഥ സൃഷ്ടിക്കാൻ ഗൾഫ്സ്ട്രീം പിക്ചേഴ്സും JOAT ഫിലിംസുമായും സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. കൊറിയയ്ക്കും ഹോളിവുഡിനും ശേഷം അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ 10 രാജ്യങ്ങളിൽ ദൃശ്യം നിർമ്മിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം', പനോരമ സ്റ്റുഡിയോസിന്റെ എം ഡി കുമാർ മംഗത് പഥക് പറഞ്ഞു.

ദൃശ്യം ഇന്ത്യയിൽ തന്നെ പല ഭാഷകളിൽ റീമേയ്ക്ക് ചെയ്ത സിനിമയാണ്. എല്ലായിടത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷ തകർക്കാതെ ഒന്നാം ഭാഗത്തിനോട് നീതി പുലർത്തിയാണ് 'ദൃശ്യം 2' പ്രേക്ഷകർ സ്വീകരിച്ചത്. ജീത്തു ജോസഫ് എന്ന സംവിധായകന്റെ കരിയർ ബെസ്റ്റ് ചിത്രമാണ് ദൃശ്യം. മോഹൻലാൽ മുഖ്യകഥാപാത്രമായ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us