തലൈവർക്ക് പിന്നാലെ ഫഹദും ആന്ധ്രയിലെത്തി; വേട്ടയ്യൻ ഷൂട്ടിങ് പുരോഗമിക്കുന്നു

രജനികാന്തും ഫഹദ് ഫാസിലും കടപ്പ ഷെഡ്യൂളിൽ ജോയിൻ ചെയ്തു

dot image

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടയ്യനി'ലാണ് രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. വലിയൊരു താരനിര തന്നെ ഭാഗമാകുന്ന സിനിമയുടെ പുതിയ ഷെഡ്യൂൾ കഴിഞ്ഞ ദിവസമാണ് ആന്ധ്രപ്രദേശിലെ കടപ്പയിൽ ആരംഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ആന്ധ്രാ ലൊക്കേഷനിലെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

രജനികാന്തും ഫഹദ് ഫാസിലും കടപ്പ ഷെഡ്യൂളിൽ ജോയിൻ ചെയ്തിട്ടുണ്ട്. ഇരുവരുടെയും ചിത്രങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്നുണ്ട്. റാണാ ദഗുബട്ടിയും ഈ ഷെഡ്യൂളിൽ ജോയിൻ ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. പൂർണ്ണമായി രജനികാന്ത് സ്റ്റൈലിൽ ഒരുക്കുന്ന സിനിമയായിരിക്കും ഇതെന്നും വേനൽക്കാല റിലീസായി വേട്ടയ്യൻ തീയേറ്ററിൽ എത്തുമെന്നും സൂചനകളുണ്ട്.

അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ തുടങ്ങി വമ്പൻ താരനിര സിനിമയുടെ ഭാഗമാണ്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം. ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്.

മണിരത്നത്തിനൊപ്പമുളള തഗ് ലൈഫിന് ഇടവേള; കമൽഹാസൻ സേനാപതിയാകാൻ യുഎസിലേക്ക്

അനിരുദ്ധ് ആണ് സംഗീതമൊരുക്കുന്നത്. എസ് ആർ കതിർ ആണ് ഛായാഗ്രഹണം. ഫിലോമിൻ രാജ് ചിത്രസംയോജനവും അൻപറിവ് ആക്ഷൻ സംവിധാനവും നിർവ്വഹിക്കുന്നു. കലാസംവിധാനം- ശക്തി വെങ്കട്ട് രാജ്, മേക്കപ്പ്- ബാനു ബി, പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വർദ്ധൻ, വീര കപൂർ, ദിനേശ് മനോഹരൻ, ലിജി പ്രേമൻ, സെൽവം, സ്റ്റിൽസ്- മുരുകൻ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

dot image
To advertise here,contact us
dot image