
തമിഴിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളുടെ പണിപ്പുരയിലാണ് ഉലകനായകൻ കമൽഹാസൻ ഇപ്പോൾ. 'വിക്രം' ഉണ്ടാക്കിയ ബ്ലോക്ക്ബസ്റ്റർ വിജയത്തിനൊപ്പം ബിഗ് സ്ക്രീനിലേയ്ക്ക് വമ്പൻ തിരിച്ചുവരവ് നടത്തിയ താരം തമിഴ് സിനിമയിലെ ഏറ്റവും മികച്ച സംവിധായകർക്കൊപ്പം കൈകോർക്കുകയാണ്. തെന്നിന്ത്യയിലെ വിലപിടിപ്പുള്ള സംഘട്ടന സംവിധായകർ അൻപറിവിന്റെ സംവിധാന അരങ്ങേറ്റത്തിലും കമൽ തന്നെയാണ് നായകൻ.
കമലിന്റെ 237-ാമത്തെ സിനിമയെന്ന അറിയിപ്പോടെ അനൗൺസ്മെന്റ് ടീസർ പങ്കുവച്ചിട്ടുണ്ട്. അൻപറിവ് ജോഡിയുടെ സംവിധാന അരങ്ങേറ്റ റിപ്പോർട്ടുകൾ കുറച്ച് കാലമായി പ്രചരിക്കുന്നുണ്ടെങ്കിലും കമൽഹാസൻ സിനിമയുടെ ഭാഗമാകുന്നത് പ്രേക്ഷകർക്ക് ആശ്ചര്യമുള്ള വാർത്തയായി. മാസ്സ് ആക്ഷൻ ചിത്രമാകും ഇതെന്നാണ് സൂചന.
In The Name of Action#Ulaganayagan #KamalHaasan #KH237 #ActioninAction@ikamalhaasan #Mahendran @anbariv @RKFI @turmericmediatm @magizhmandram pic.twitter.com/EmpSAeCdBl
— Turmeric Media (@turmericmediaTM) January 12, 2024
2012ൽ മലയാള ചിത്രം 'ബാച്ചിലര്‍ പാര്‍ട്ടി'യിലൂടെ സ്റ്റണ്ട് കൊറിയോഗ്രഫി ആരംഭിച്ച അന്‍പറിവ് 'കെജിഎഫ്', 'കൈതി', 'ഡോക്ടര്‍', 'ബീസ്റ്റ്', 'ലിയോ', 'ആര്‍ഡിഎക്സ്', 'സലാര്‍', 'വിക്രം' എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യ മുഴുവൻ പേരെടുത്തു.
വരാനിരിക്കുന്ന കമല്‍ ഹാസൻ ചിത്രങ്ങളായ 'ഇന്ത്യന്‍ 2', 'തഗ് ലൈഫ്', രജിനികാന്ത് ചിത്രം 'വേട്ടയ്യൻ', രാം ചരണ്‍ ചിത്രം 'ഗെയിം ചെയ്ഞ്ചര്‍', പ്രഭാസ് ചിത്രം 'കല്‍ക്കി 2829' എന്നിവയും അൻപറിവ് മാസ്റ്റേഴ് സംഘട്ടനമൊരുക്കുന്ന വരുംകാല പ്രൊജക്റ്റുകളാണ്.