
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സുകളിലും നിര്‍ണായക പ്രകടനം കാഴ്ചവെച്ച രവീന്ദ്ര ജഡേജയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ വരുണ്‍ ആരോണ്‍. രണ്ടാം ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുചെ ടോപ്, മിഡില്‍ ഓര്‍ഡറുകള്‍ ആദ്യ ഇന്നിങ്സില്‍ തകര്‍ന്നെങ്കിലും ലോവര്‍ ഓര്‍ഡറിനെ മികച്ച രീതിയിലാണ് ജഡേജ നയിച്ചത്. രണ്ട് ഇന്നിങ്സിലും താരം അര്‍ധ സെഞ്ച്വറി കുറിച്ചു. ഇതിന് പിന്നാലെയാണ് ജഡേജയുടെ പ്രകടനത്തെ വരുണ്‍ ആരോണ്‍ വിലയിരുത്തിയത്.
'രവീന്ദ്ര ജഡേജയുടെ ശരീരഭാഷ വളരെ മികച്ചതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നേരിട്ട ആദ്യ പന്ത് മുതല്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും ലക്ഷ്യബോധത്തോടെ ക്രീസില്‍ തുടരാനും ശ്രമിച്ചു. ആദ്യ ഇന്നിങ്സില്‍ ഷുഐബ് ബഷീറിനെ സമീപിച്ച രീതിയാണ് ശ്രദ്ധേയമായത്. സാധാരണയായി അദ്ദേഹം വളരെ ജാഗ്രതയോടെയാണ് ബാറ്റുവീശാറുള്ളത്. എന്നാല്‍ ഇത്തവണ വളരെ കാല്‍ക്കുലേറ്റഡായ റിസ്‌ക്കുകള്‍ ജഡേജ എടുക്കുകയാണ് ചെയ്തത്. അത് പ്രധാനപ്പെട്ട കാര്യമായിരുന്നു', വരുണ്‍ ആരോണ്‍ പറഞ്ഞു.
Stumps on the opening day of the 2nd Test 🏟️#TeamIndia finish Day 1 with 310/5 on board 👌👌
— BCCI (@BCCI) July 2, 2025
Scorecard ▶️ https://t.co/Oxhg97g4BF#ENGvIND pic.twitter.com/hzMC3Befky
'സ്‌കോര്‍ ബോര്‍ഡിനെ ചലിപ്പിച്ചുകൊണ്ടേയിരിക്കാന്‍ ജഡേജ ശ്രദ്ധിച്ചു. ആദ്യ ദിനം അവസാന സെഷനില്‍ ഇന്ത്യ ഒരു ഓവറില്‍ നാല് റണ്‍സിനടുത്ത് സ്‌കോര്‍ ചെയ്തു. ലോവര്‍ ഓര്‍ഡറിനെ നയിക്കുമ്പോള്‍ അതാണ് രവീന്ദ്ര ജഡേജയില്‍ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്. ക്രീസില്‍ ഉറച്ചുനില്‍ക്കുന്നതിനൊപ്പം അഗ്രസീവ്‌നെസ് കാണിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു', വരുണ്‍ ആരോണ്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Ravindra Jadeja guiding India lower order vs England with intent says Varun Aaron