
ബോളിവുഡിൽ ഏറെ ആരാധകരുള്ള നടനാണ് രൺവീർ സിങ്. താരത്തിന്‍റെ 40-ാം ജന്മദിനമാണ് ഇന്ന്. എന്നാല്‍ പിറന്നാള്‍ ആശംസകൾ അറിയിക്കാൻ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരഞ്ഞെത്തിയ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണിപ്പോള്‍ രണ്‍ബീര്‍ . പിറന്നാളിന്‍റെ തലേ ദിവസമായ ഇന്നലെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ എല്ലാ പോസ്റ്റുകളും രണ്‍വീര്‍ നീക്കം ചെയ്തു. 47.1 മില്ല്യൺ ഫോളോവർമാരാണ് താരത്തിന് ഇൻസ്റ്റഗ്രാമിലുള്ളത്.
നിലവിൽ രൺവീറിന്റെ ഇൻസ്റ്റഗ്രാം പേജ് ശൂന്യമായിക്കിടക്കുകയാണ്. എന്തെങ്കിലും വലിയ അനൗൺസ്മെന്‍റുകള്‍ വരുന്നുണ്ടോയെന്നും അതല്ല ഇനി അദ്ദേഹം സോഷ്യൽ മീഡിയതന്നെ വിടുകയാണോ എന്നുമൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങൾ. കറുത്ത പശ്ചാത്തലത്തിൽ 12:12 എന്ന് എഴുതിയ സ്റ്റോറി മാത്രമാണ് രൺവീറിന്റെ പേജിൽ ഇപ്പോള്‍ കാണാനാവുക.
ആദിത്യ ധർ സംവിധാനം ചെയ്യുന്ന ധുരന്ധർ എന്ന ചിത്രമാണ് രൺവീറിന്റേതായി ഇനി വരാനുള്ളത്. ഇതിന്റെ നിർമാണം പുരോഗമിക്കുകയാണ്. സഞ്ജയ് ദത്ത്, മാധവൻ, അർജുൻ രാംപാൽ, യാമി ഗൗതം എന്നിവരാണ് മറ്റുസുപ്രധാന വേഷങ്ങളിൽ. ആക്ഷൻ ചിത്രമായാണ് ധുരന്ധർ എത്തുക.
Content Highlights: Ranveer Singh removes social media posts the day before his birthday