21 വർഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയിൽ തലൈവരും ഉലകനായകനും; ഇന്ത്യൻ 2, തലൈവർ 170 ഷൂട്ട് പുരോഗമിക്കുന്നു

രജനികാന്ത് നിലവിൽ 'തലൈവർ170'ന്റെയും കമൽ ഹാസൻ 'ഇന്ത്യൻ-2'ന്റെയും ചിത്രീകരണത്തിരക്കിലാണ്

dot image

ഇന്ത്യൻ സിനിമയുടെ തന്നെ രണ്ട് ഇതിഹാസ താരങ്ങളാണ് ഉലകനായകൻ കമൽഹാസനും സൂപ്പർസ്റ്റാർ രജനികാന്തും. പ്രായത്തെ പോലും വെല്ലുവിളിച്ച് വെള്ളിത്തിരയിൽ പെർഫോമൻസ് കൊണ്ടും സ്ക്രീൻ പ്രസൻസ് കൊണ്ടും യുവതാരങ്ങളെ പോലും മറികടക്കുകയാണ് ഇരുവരും ഇപ്പോഴും. രജനികാന്ത് നിലവിൽ 'തലൈവർ170'ന്റെയും കമൽ ഹാസൻ 'ഇന്ത്യൻ-2'ന്റെയും ചിത്രീകരണത്തിരക്കിലാണ്. ഇരുവരുടെയും ഷൂട്ട് നടക്കുന്നതാകട്ടെ ഒരേ സ്റ്റുഡിയോയിൽ.

ഒന്നിലധികം സിനിമയുടെ ചിത്രീകരണം ഒരു സ്റ്റുഡിയോയിൽ നടക്കുന്നത് അത്ഭുതമല്ല, എന്നാൽ 21 വർഷത്തിന് ശേഷം ഒരുമിച്ച് ഒരു സെറ്റിൽ രണ്ട് സൂപ്പർതാരങ്ങളെത്തിയിരിക്കുകയാണ് എന്ന പ്രത്യേകതയുണ്ട്. ചിത്രീകരണത്തിനിടെ ഇരുവരും കണ്ടുമുട്ടിയ നിമിഷത്തിൽ പകർത്തിയ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

കമൽഹാസനും ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. ലൈക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളിൽ സുബാസ്കരൻ നിർമ്മിച്ച ഈ ചിത്രം 1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്.

'കണ്ണ് നിറഞ്ഞ ഒരു സിനിമ അനുഭവം, വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി'; 'കാതൽ: ദ കോർ' പ്രേക്ഷക പ്രതികരണം

രജനീകാന്തിന്റെ 170ാമത് ചിത്രമാണ് 'തലൈവർ170'. റിട്ട. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. ടി ജെ ജ്ഞാനവേലാണ് തലൈവർ 170 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us