
മമ്മൂട്ടി-ജിയോ ബേബി ചിത്രം കാതൽ ദി കോറിന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതി നിഷേധിച്ചതായി റിപ്പോർട്ട്. സിനിമയുടെ പ്രമേയത്തെ സംബന്ധിച്ച് ചർച്ചകൾ സജീവമായിരിക്കെയാണ് പുതിയ റിപ്പോർട്ട്. സിനിമയിലെ മമ്മൂട്ടി കഥാപാത്രം സ്വവർഗാനുരാഗിയാണെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.
നവംബർ 23നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. റിലീസിന് ദിവസങ്ങൾ ശേഷിക്കെ ഖത്തറിലും കുവൈറ്റിലും സിനിമയ്ക്ക് സെൻസർഷിപ്പ് നിഷേധിച്ചു. 'അനുചിതമായ പ്രമേയം' എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സെൻസർഷിപ്പ് നിഷേധിച്ചത് എന്നാണ് വിവരം.
റിവ്യൂ നിര്ത്തിയതുകൊണ്ട് സിനിമ രക്ഷപ്പെടില്ല, പ്രേക്ഷകര് അവര്ക്കിഷ്ടമുള്ള സിനിമ കാണും; മമ്മൂട്ടി2022ൽ മോഹൻലാൻ ചിത്രം 'മോൺസ്റ്ററിനും' ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 'എൽജിബിടിക്യൂ' കണ്ടന്റ് സിനിമയിലുണ്ടെന്നതാണ് അന്ന് വ്യക്തമാക്കിയ കാരണം. സിനിമയിലെ 13 മിനിറ്റ് ദൈർഘ്യമുള്ള ഭാഗം നീക്കം ചെയ്ത ശേഷം ബഹറിനിൽ മോൺസ്റ്ററിന് പ്രദർശനാനുമതി ലഭിച്ചിരുന്നു.
'വെട്രിമാരൻ വാടിവാസലോടെ ലിസ്റ്റിൽ ഉൾപ്പെടും'; ബോക്സ് ഓഫീസ് കണക്കുകളെക്കുറിച്ച് മാരി സെൽവരാജ്ഗോവൻ ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗത്തിൽ കാതൽ ദി കോർ പ്രദർശിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പുറത്തുവന്ന സിനിമയുടെ സിനോപ്സിസ് ആണ് മമ്മൂട്ടി കഥാപാത്രത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്.
'തങ്കലാൻ' കഴിഞ്ഞാൽ പാ രഞ്ജിത് ബോളിവുഡിലേക്ക്; സൂപ്പർസ്റ്റാർ നായകനാകുംകാതലിൽ മാത്യു ദേവസിയെന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് താരം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നതും പ്രത്യേകതയാണ്. ലാലു അലക്സ്, ചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ തോമസാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ്.