Top

'അപ്പോ പാട്ടും വശമുണ്ടല്ലേ'; 'ഉയിരേ' പാടി ബേസിൽ; വാക്ക് പാലിച്ച് ടൊവിനോ

മിന്നൽ മുരളിയിലെ ഉയിരേ എന്ന് തുടങ്ങുന്ന ഗാനമാണ് ബേസിൽ പാടുന്നത്.

25 Nov 2021 11:43 AM GMT
ഫിൽമി റിപ്പോർട്ടർ

അപ്പോ പാട്ടും വശമുണ്ടല്ലേ; ഉയിരേ പാടി ബേസിൽ; വാക്ക് പാലിച്ച് ടൊവിനോ
X

ടൊവിനോ തോമസും ബേസില്‍ ജോസഫും തമ്മിലുള്ള സൗഹൃദം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാകാറുണ്ട്. ഇരുവരും ഒന്നിക്കുന്ന ചിത്രം മിന്നൽ മുരളി റിലീസിന് ഒരുങ്ങുകയുമാണ്. ഇപ്പോഴിതാ ബേസിൽ ജോസഫ് ഗാനം പാടുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ തോമസ്.

മിന്നൽ മുരളിയിലെ ഉയിരേ എന്ന് തുടങ്ങുന്ന ഗാനമാണ് ബേസിൽ പാടുന്നത്. ' ഞാൻ വാക്ക് പറഞ്ഞ വീഡിയോ' എന്ന കുറിപ്പോടെയാണ് ടൊവിനോ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബേസിൽ ജോസഫിന്റെ ഒരു ആക്ഷൻ സോങ് ടൊവിനോ പങ്കുവെച്ചിരുന്നു. 'ആക്ഷന്‍ സോങ്, ചെസ് നമ്പര്‍ 16, ബേസില്‍ ജോസഫ്, ക്ലാസ് 7ബി, പാട്ട് തീമിന്നല്‍. പ്രേക്ഷകരുടെ പ്രതികരണം നോക്കി അടുത്ത ഭാഗമെത്തും'. എന്നാണ് വീഡിയോ പങ്കുവച്ച് ടൊവിനോ കുറിച്ചത്.

ഗോദ എന്ന ചിത്രത്തിന് ശേഷം ടൊവിനോയും ബേസിലും ഒന്നിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. നെറ്റ്ഫ്‌ലിക്‌സിലൂടെ ഡിസംബര്‍ 24ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരം മിന്നല്‍ മുരളിയില്‍ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. അജു വര്‍ഗീസ് ചിത്രത്തില്‍ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രത്തെയായിരിക്കും അവതരിപ്പിക്കുക.

Next Story

Popular Stories