Top

'വാശിയില്‍ ഞങ്ങളും ചേര്‍ന്നു'; ചിത്രം പങ്കുവെച്ച് ടൊവിനോ

അച്ഛന്‍ നിര്‍മിക്കുന്ന സിനിമയില്‍ ആദ്യമായി മകള്‍ അഭിനയിക്കുക എന്ന പ്രത്യേകത കൂടി വാശി ചിത്രത്തിനുണ്ട്

29 Nov 2021 1:37 AM GMT
ഫിൽമി റിപ്പോർട്ടർ

വാശിയില്‍ ഞങ്ങളും ചേര്‍ന്നു; ചിത്രം പങ്കുവെച്ച് ടൊവിനോ
X

ടൊവിനൊ തോമസ് കീര്‍ത്തി സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വാശി'. ചിത്രത്തില്‍ ഇരുവരും ജോയിന്‍ ചെയ്തുവെന്ന് അറിയിക്കുകയാണ് ടൊവിനോ. താരം തന്നെയാണ് വിവരം പുറത്തുവിട്ടത്.

'വാശി' സെറ്റില്‍ ഞങ്ങള്‍ ജോയിന്‍ ചെയ്തു എന്നാണ് ടൊവിനോ ഫേസ് ബുക്കില്‍ പങ്കുവെച്ച ചിത്രത്തിന് ക്യാപ്ക്ഷന്‍ നല്‍കിയിരിക്കുന്നത്. രേവതി കലാമന്ദിര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛന്‍ നിര്‍മിക്കുന്ന സിനിമയില്‍ ആദ്യമായി മകള്‍ അഭിനയിക്കുക എന്ന പ്രത്യേകതകൂടി വാശി ചിത്രത്തിനുണ്ട്.

കൈലാസ് മേനോന്‍ ചിത്രത്തിന്റെ സംഗീത സംവിധാനവും മേനക സുരേഷ്, രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മാണവും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനാണ്. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നു. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. റോബി വര്‍ഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വാശി ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയാണ് ടൊവിനോയുടെ അടുത്തിടെ റീലിസാകാനുള്ള ചിത്രം. അതേസമയം രജനികാന്ത് നായകനായെത്തുന്ന അണ്ണാത്തെയാണ് കീര്‍ത്തി സുരേഷിന്റെതായി അവസാനമിറങ്ങിയ ചിത്രം.


Next Story