മാസ് ആക്ഷൻ ത്രില്ലറുമായി ഷൈയിൻ നിഗം; 'മദ്രാസ്ക്കാരൻ' ടീസർ പുറത്തിറങ്ങി

ആക്ഷന് പ്രാധാന്യം നൽകുന്ന ഒരു ത്രില്ലർ ചിത്രമാണ് മദ്രാസ്ക്കാരൻ

dot image

തമിഴിൽ അരങ്ങേറാനൊരുങ്ങി യുവതാരം ഷൈയിൻ നിഗം. ഷെയിനിന്റെ ആദ്യ തമിഴ് ചിത്രം 'മദ്രാസ്ക്കാരന്റെ' ടീസർ റീലീസായി. ചെന്നൈ വടപളനിയിൽ വെച്ച് നടന്ന ലോഞ്ച് ഇവന്റിലാണ് ടീസർ പുറത്തിറക്കിയത്. ആക്ഷന് പ്രാധാന്യം നൽകുന്ന ഒരു ത്രില്ലർ ചിത്രമാണ് മദ്രാസ്ക്കാരൻ. വാലി മോഹൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എസ് ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി ജഗദീഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. നടൻ എസ്ടിആർ ആണ് ടീസർ പുറത്തിറക്കിയത്. 'ആർ ഡി എക്‌സി'ന്റ വൻ വിജയത്തിന് ശേഷം വീണ്ടും ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകർക്ക് മുന്നിൽ ഷെയിൻ എത്തുമ്പോൾ പ്രതീക്ഷകളെറേയാണ്.

കലൈയരസൻ, നിഹാരിക കൊണ്ടിനെല, ഐശ്വര്യ ദത്ത, കരുണാസ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സാം സി എസ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

പ്രസന്ന എസ് കുമാറാണ് ചായാഗ്രഹണം നിർവഹിക്കുന്നത്. ആർ വസന്ത കുമാറാണ് എഡിറ്റർ, ആർട്ട്‌ ഡയറെക്ഷൻ - അനന്ത്‌ മണി. ചെന്നൈ മധുരൈ കൊച്ചി എന്നിവിടങ്ങളിലായി ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. നിലവിൽ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ നടന്നു വരുകയാണ്. വാർത്താ പ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Also Read:

dot image
To advertise here,contact us
dot image