മോഹന്‍ലാലും തൊഴിലാളി യൂണിയനില്‍; ഫെഫ്കയില്‍ അംഗത്വം എടുത്തു

ഫെഫ്കയിലെ 21 യൂണിയനുകളില്‍ നിന്നായി 5000ത്തിലേറെ സാങ്കേതിക പ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്.
മോഹന്‍ലാലും തൊഴിലാളി യൂണിയനില്‍; ഫെഫ്കയില്‍ അംഗത്വം എടുത്തു

കൊച്ചി: നടന്‍ മോഹന്‍ലാല്‍ ഫെഫ്കയില്‍ അംഗത്വമെടുത്തു. ഫെഫ്കയുടെ ഡയറക്ടേഴ്‌സ് യൂണിയനിലാണ് അംഗത്വം എടുത്തത്. ബറോസ് സിനിമയുടെ സംവിധായകനാണ് മോഹന്‍ലാല്‍. ഫെഫ്കയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ചലച്ചിത്ര തൊഴിലാളി സംഗമത്തില്‍ വെച്ചാണ് മോഹന്‍ലാല്‍ യൂണിയനില്‍ അംഗത്വമെടുത്തത്.

തൊഴിലാളി സംഗമം പ്രമാണിച്ച് മലയാള ചലച്ചിത്ര, സീരിയല്‍, വെബ് സീരീസ് ചിത്രീകരണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഗമത്തില്‍ ഫെഫ്ക അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് നടക്കും.

ഫെഫ്കയിലെ 21 യൂണിയനുകളില്‍ നിന്നായി 5000ത്തിലേറെ സാങ്കേതിക പ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 മണി മുതല്‍ക്കാണ് പരിപാടി നടക്കുന്നത്. മോഹന്‍ലാലിനെ കൂടാതെ ടൊവിനോ തോമസ്, ജോജു ജോര്‍ജ്, ജനാര്‍ദനന്‍, സിദ്ദിഖ്, ഉര്‍വശി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളും ചടങ്ങിലെത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com