വിദേശ രാജ്യങ്ങളിൽ എംബിബിഎസ് പഠനം ആഗ്രഹിക്കുന്നുണ്ടോ? മെഡിക്ലിക്ക് 2024 എക്സ്പോ മലപ്പുറത്ത് ആരംഭിച്ചു

മലപ്പുറത്ത് ഹോട്ടൽ വുഡ്ബൈൻ ഫോളിയേജിൽ (Woodbine Foliage) രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് മെഡിക്ലിക്ക് എക്സ്പോ നടക്കുക
വിദേശ രാജ്യങ്ങളിൽ എംബിബിഎസ് പഠനം ആഗ്രഹിക്കുന്നുണ്ടോ? മെഡിക്ലിക്ക് 2024 എക്സ്പോ മലപ്പുറത്ത് ആരംഭിച്ചു

വിദേശ രാജ്യങ്ങളിൽ എംബിബിഎസ് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി റിപ്പോർട്ടർ ടിവിയും ക്ലിക്ക് എഡ്യൂവും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്ലിക്ക് 2024 എക്സ്പോ ഇന്ന് മലപ്പുറത്ത് ആരംഭിച്ചു. 10 രാജ്യങ്ങളിൽ നിന്നുള്ള 15 സർവ്വകലാശാലകളുടെ പ്രതിനിധികള്‍ എക്സ്പോയിൽ വിദ്യാർഥികളും അധ്യാപകരുമായും നേരിട്ട് സംവദിക്കും. വിവിധ യൂണിവേഴ്സിറ്റികളെ സംബന്ധിച്ച വിവരങ്ങൾ അതത് സ്റ്റാളുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ചോദിച്ചറിയാം.

മലപ്പുറത്ത് ഹോട്ടൽ വുഡ്ബൈൻ ഫോളിയേജിൽ (Woodbine Foliage) രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് മെഡിക്ലിക്ക് എക്സ്പോ നടക്കുക. കൊച്ചി ഹോളിഡേ ഇന്നിൽ മെയ് 18നും തിരുവനന്തപുരം അപ്പോളോ ഡിമോറയിൽ മെയ് 19നും കോട്ടയം വിൻഡ്സർ കാസിൽ റിസോർട്ടിൽ മെയ് 21നും സംഘടിപ്പിച്ച എക്സ്പോയിൽ നിരവധി കുട്ടികളും രക്ഷിതാക്കളുമാണ് പങ്കെടുത്തത്. മെയ് 26ന് കോഴിക്കോട് വുഡീസ് ഹോട്ടലിലും മെഡിക്ലിക്ക് 2024 എക്സ്പോ നടക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി +91 8111 99 6000 എന്ന നമ്പരില്‍ വിളിക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com