കഷ്ടപ്പെട്ട് നേടിയെടുത്ത ജോലിയെ 'ഭാഗ്യം' ആക്കിയവർക്ക് മൈക്രോസോഫ്റ്റ് സ്റ്റാഫിന്റെ കലക്കൻ മറുപടി; വീഡിയോ

ഇന്ത്യക്കാരിയായ ശിവാഞ്ജലി വര്‍മ പങ്കുവെച്ച വീഡിയോയെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ

കഷ്ടപ്പെട്ട് നേടിയെടുത്ത ജോലിയെ 'ഭാഗ്യം' ആക്കിയവർക്ക് മൈക്രോസോഫ്റ്റ് സ്റ്റാഫിന്റെ കലക്കൻ മറുപടി; വീഡിയോ
dot image

മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫേസ്ബുക്ക് അങ്ങനെ ഏതെങ്കിലും വമ്പന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവരെ കാണുമ്പോള്‍ പലരും പറയാറുണ്ട്, 'ഹോ എന്തൊരു ഭാഗ്യമാണ്' എന്ന്. എന്നാല്‍ ഭാഗ്യം കൊണ്ട് മാത്രമല്ല കഷ്ടപ്പെട്ട് അധ്വാനിച്ചാണ് അവര്‍ ആ സ്ഥാനത്ത് എത്തുന്നതെന്ന് എത്ര പേര്‍ ഓര്‍ക്കാറുണ്ട്.

അങ്ങനെ ഓര്‍ക്കാത്തവര്‍ക്ക് സ്വന്തം ജീവിതക്കഥ പറഞ്ഞുകൊടുത്തിരിക്കുകയാണ് മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യുന്ന ശിവാഞ്ജലി വര്‍മ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ശിവാഞ്ജലിയുടെ കലക്കന്‍ മറുപടി.

മൈക്രോസോഫ്റ്റ് ബില്‍ഡിംഗിന് മുന്നില്‍ നില്‍ക്കുന്ന ചിത്രവും 'Oh You Work at Microsotf! So Lucky' എന്ന് ക്യാപ്ഷനും വെച്ചുകൊണ്ട് വീഡിയോ തുടങ്ങുന്നത്. പിന്നീട് സ്‌കൂള്‍ കാലം മുതലുള്ള സര്‍ട്ടിഫിക്കറ്റുകളും എന്‍ട്രന്‍സ് പരീക്ഷകള്‍ പാസായതും ഐഐടിയില്‍ പ്രവേശനം ലഭിച്ചതും മൈക്രോസോഫ്റ്റിലേക്ക് ജോലി ലഭിച്ചതിന്റെയുമെല്ലാം ചിത്രങ്ങള്‍ വരുന്നു. ഇങ്ങനെയാണ് വീഡിയോ.

'നമ്മള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന സ്ഥലം കണ്ട് പലരും പറയും അത് ഭാഗ്യമാണെന്ന്. ഭാഗ്യത്തിന് ആ യാത്രയിലൊരു പങ്കുണ്ടായിരിക്കാം. പക്ഷെ ക്ഷമയും കഠിനാധ്വാനവും ലക്ഷ്യബോധവും അച്ചടക്കവും കൂടാതെ നമുക്ക് എവിടെയും എത്തിച്ചേരാനാകില്ല,' ശിവാഞ്ജലി വര്‍മ വീഡിയോക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

വീഡിയോ ഇതിനോടകം തന്നെ ഒരു മില്യണിന് മുകളില്‍ വ്യൂ നേടിക്കഴിഞ്ഞു. ഒരുപാട് പേരാണ് ശിവാഞ്ജലിയെ അഭിനന്ദിച്ച് രംഗത്തുവരുന്നത്. മൈക്രോസോഫ്റ്റില്‍ ജോലി നേടിയതിന് മാത്രമല്ല, ഇങ്ങനെയൊരു വീഡിയോ പുറത്തിറക്കിയതിനും അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്നാണ് പലരുടെയും കമന്റുകള്‍.

കഷ്ടപ്പെട്ട് നേടിയതിനെ ഭാഗ്യം എന്ന് മാത്രം പറയുമ്പോള്‍ ആര്‍ക്കായാലും കുറച്ച് ദേഷ്യം വരുമെന്നും അപ്പോള്‍ തിരിച്ചു പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഈ വീഡിയോയില്‍ ഉള്ളതെന്നും കമന്റുകളുണ്ട്.

Content Highlights: Befitting reply from a Microsoft employee to those who call her position lucky

dot image
To advertise here,contact us
dot image