പത്താമത് മെസ്മാക് അന്താരാഷ്ട്ര സമ്മേളനത്തിന് വിജ്ഞാപനമായി

കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ വി കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

dot image

മലപ്പുറം: എം ഇ എസ് മമ്പാട് കോളേജിൽ മെസ്മാക് അന്താരാഷ്ട്ര സമ്മേളനത്തിന്റെ പത്താം എഡിഷന് വിജ്ഞാപനമായി. കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ വി കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിർമ്മിത ബുദ്ധിയും പുതിയ സാങ്കേതിക വിദ്യകളും മനുഷ്യ വംശത്തിന്റെ സാമൂഹിക ജീവിതത്തെ അതിവേഗത്തിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

കോളേജ് പ്രിൻസിപ്പൽ ഡോ എം. കെ സാബിക് അധ്യക്ഷത വഹിച്ചു. പത്താം സമ്മേളനത്തിന്റെ പ്രമേയം “Intelligence: Foundations, Frontiers, Future” മെസ്മാക് കോൺഫറൻസ് ജനറൽ കോർഡിനേറ്റർ ഡോ കെ അബ്ദുൽ വാഹിദ് വിശദീകരിച്ചു.


2026 ജനുവരി 13,14,15 ദിവസങ്ങളിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരും വിദഗ്ധരും പങ്കെടുക്കും. 50 സെഷനുകളിലായി അഞ്ഞൂറോളം പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന മെസ്മാക് പത്താം എഡിഷനിൽ അമ്പതോളം അതിഥികൾ പ്രത്യേക ക്ഷണിതാക്കളായെത്തും.


കോളേജ് മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ഡോ. സീതികോയ സമ്മേളന ബ്രോഷർ പ്രകാശനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. ടി പി അലിക്കുട്ടി, ഐ ക്യു എ സി കോർഡിനേറ്റർ ഡോ ഇ അനസ്, സ്റ്റാഫ്‌ സെക്രട്ടറി ഡോ പി കെ അഷ്‌റഫ് പി കെ എന്നിവർ സംസാരിച്ചു. കോർഡിനേറ്റർമാരായ ഡോ മെഹർ അൽ മിന്നത്ത് സ്വാഗതവും ഡോ അനൂപ് ദാസ് നന്ദിയും പറഞ്ഞു.

Content Highlights- Announcement for the 10th MESMAC International Conference

dot image
To advertise here,contact us
dot image