
ലോകോത്തര നിലവാരമുള്ള ക്രിയേറ്റേഴ്‌സ്, മാർക്കെറ്റെഴ്‌സ്, സംരംഭകർ എന്നിവരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മെറ്റാ സൗത്ത് പാർട്ണർഷിപ്‌സ് ലീഡ് ആയിരുന്ന ജിനു ബെൻ CDA അക്കാദമിയുടെ Creators & Marketers സ്‌കൂളിൽ സഹ-സ്ഥാപകനും ചീഫ് സ്ട്രാറ്റജിക് പാർട്ണർഷിപ്‌സ്മായി ചുമതല ഏറ്റെടുത്തു. 20 വർഷത്തിലധികമായി ജിനു മീഡിയ ഇൻഡസ്ട്രിയിലും, കണ്ടന്റ് ക്രിയേഷനിലും പ്രവർത്തിച്ചു വരികയാണ്. മെറ്റയിലെ എട്ടര വർഷത്തെ അനുഭവസമ്പത്ത് പുതിയ തലമുറയ്ക്ക് പകർന്ന് നൽകുക വഴി അന്തരാഷ്ട്ര തലത്തിൽ തന്നെ തൊഴിൽ മേഖലയിൽ മലയാളി വിദ്യാർത്ഥികൾക്ക് അവസരങ്ങൾ സ്വന്തമാക്കാൻ സാധിക്കുമെന്ന് CDA സ്ഥാപകൻ കെ.വി ഉദൈഫ് അഭിപ്രായപ്പെട്ടു. Creators & Marketers School ഉദ്ഘാടനം ഓഗസ്റ്റ് 16 നു പ്രശസ്ത ഫിലിം മേക്കർ പ്രകാശ് വർമ്മ ( നിർവാണ ഫിലിം ) നിർവഹിക്കും.
ഇന്ത്യയിലെ ആദ്യത്തെ UNESCO സാഹിത്യ നഗരമായ കോഴിക്കോട്, പുതു തലമുറയിൽ നിന്നുമുള്ള ക്രിയേറ്റേഴ്‌സിനും മാർക്കെറ്റെഴ്‌സിനും വേണ്ടി ഒരു ഗ്ലോബൽ ടാലെന്റ് ഹബ്ബ് സൃഷ്ടിക്കുക എന്നതാണു പ്രധാന ഉദ്ദേശം.
2019-ൽ ഒരു എജൻസി അധിഷ്ഠിത ഡിജിറ്റൽ മാർക്കറ്റിംഗ് അക്കാദമിയായി ആരംഭിച്ച CDA അക്കാദമി, ഇന്ന് 2,500 ലധികം വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി അവരുടെ സ്വപ്ന ജോലിയിൽ എത്താൻ സഹായിച്ചു. ഈ ആറു വർഷത്തെ വിശ്വസനീയതയും വിജയവും കൈമുതലാക്കി, CDA അക്കാദമി അവരുടെ ഏറ്റവും വലിയ ചുവടുവയ്പ്പിനു തുടക്കം കുറിക്കുകയാണ് Creators & Marketers School ലൂടെ.
Advanced Marketing Manager & Entrepreneurship (AMME)
10 മാസക്കാലം നീളുന്ന, ഫുൾ ടൈം, ഓഫ്‌ലൈൻ പ്രോഗ്രാമായ Advanced Marketing Manager & Entrepreneurship (AMME), പഠന രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങളിൽ ഒന്നാണ്. വിദ്യാർത്ഥികൾ ബ്രാൻഡുകളുമായി നേരിട്ട് പ്രവർത്തിക്കുകയും, വ്യവസായ വിദഗ്ധന്മാരുടെയും, സ്ഥാപകരുടെയും കീഴിൽ പരിശീലനം നേടുകയും ചെയ്യുന്ന രീതിയാണ് ഈ കോഴ്‌സിൽ പിന്തുടരുന്നത്.
ബിരുദങ്ങൾക്കപ്പുറം, സാങ്കേതിക കാഴ്ചപ്പാടും പ്രായോഗിക പരിചയവുമാണ് Creators & Marketers School-നെ വേറിട്ട് നിർത്തുന്നത്. ലൈവ് പ്രോജക്ടുകളിൽ ജോലി ചെയ്ത് കൊണ്ട് പഠിക്കാനും പഠനത്തോടൊപ്പം തന്നെ സമ്പാദിക്കാനും ഈ കോഴ്സിലൂടെ സാധിക്കുന്നു, ഇത് വിദ്യാർത്ഥികളുടെ കഴിവും ജോലി സന്നദ്ധതയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.റേഡിയോ ജോക്കി, സംരംഭകൻ, നടൻ, അവതാരകൻ, ഷോ പ്രൊഡ്യൂസർ തുടങ്ങി നിരവധി മേഖലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ജിനു ബെൻ, Facebook, Instagram, Threads, WhatsApp എന്നിവയുടെ സൗത്ത് പാർട്ണർഷിപ്പിനു വേണ്ടിയും നേതൃത്വം കൊടുത്തിട്ടുണ്ട്. മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ ഫസ്റ്റ് റാങ്ക് ഹോൾഡർ എന്ന നിലയിൽ ക്രിയേറ്റർ എക്കണോമിയിലും, പ്ലാറ്റ്‌ഫോം ബിഹേവിയറിലും, കണ്ടന്റ് സ്ട്രാറ്റജിസിലും ഉള്ള ഗഹനമായ അറിവിലൂടെ അദ്ദേഹം ഇന്ന് ഇന്ത്യൻ ഡിജിറ്റൽ ലോകത്തെ അറിയപ്പെടുന്ന പേരുകളിലൊന്നാണ്. ഇപ്പോൾ മെന്റർഷിപ് ആൻഡ് സ്ട്രാറ്റജിക് പാർട്ണർഷിപ്‌സ് റോളിലൂടെ ആ അറിവ് മുഴുവനായി പുതിയ തലമുറയ്ക്കായി പങ്കുവെക്കാനായാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
'Meta-യിൽ നിന്ന് പുറത്ത് വന്ന ശേഷം, ഞാൻ ഓരോ ദിവസവും ഇതിനു വേണ്ടി തന്നെയാണ് പ്രവർത്തിച്ചിരുന്നത്. എന്റെ അറിവും അനുഭവവും സമൂഹത്തിനായി തിരികെ നൽകാനുള്ള ഒരു ശ്രമമാണ് Creators & Marketers School,' ജിനു ബെൻ പറയുന്നു. കോഴിക്കോട് ഒരു ഹെറിറ്റേജ് സിറ്റി എന്നതിലപ്പുറം ആശയങ്ങളുടെ നിലവറ തന്നെയാണ് എന്ന് ഡയറക്ടർമാരായ നിദാഷ അസ്ലം, ടി ധനൂപ്, എൻ വി അസ്ലം, മെഹർ മഹ്‌മൂദ് എന്നിവർ അറിയിച്ചു. കൂടാതെ കലയും സർഗ്ഗാത്മകതയും ഒന്നിച്ച് വരണമെങ്കിൽ UNESCO-യുടെ City of Literature എന്ന അംഗീകാരമുള്ള കോഴിക്കോട് തന്നെയാണ് അതിന് ഏറ്റവും അനുയോച്യമായതെന്നും അവർ കൂട്ടി ചേർത്തു.
ബ്രാൻഡ്‌സ്വാമി പോലുള്ള രാജ്യാന്തര ബ്രാൻഡ് കൺസൽട്ടന്റുമാരും, വിവിധ MNC-കളിൽ നിന്നും ഏജൻസികളിൽ നിന്നും വരുന്ന പ്രൊഫഷണലുകളും പരിശീലകരായി വരുന്ന ഈ ഒരു പുതിയ സംരംഭത്തിൽ, വിദ്യാർത്ഥികൾക്ക് ആഗോള തലത്തിൽ ആത്മവിശ്വാസത്തോടെ വളരാനുള്ള അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
Content Highlights: Meta former South Partnership Lead Jinu Ben took charge as co founder of Creators & Marketers School