സൗത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ എംബിബിഎസ് സ്റ്റഡി എബ്രോഡ് എക്‌സ്‌പോ ഇനി മലപ്പുറത്തും

മലപ്പുറം പെരിന്തൽമണ്ണയിലെ ഹൈടൺ ഹോട്ടലിൽ വെച്ചാണ് എക്‌സ്‌പോ നടക്കുക

dot image

ഒരു മികച്ച ഡോക്ടറാകുവാൻ സ്വപ്നം കാണുന്നവരാണോ നിങ്ങൾ? ഇന്ത്യയിലെ എംബിബിഎസ് സീറ്റുകളിലെ ഉയർന്ന ചിലവും കടുത്ത മത്സരവുമാണോ നിങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ. എങ്കിൽ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം. 27 രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട നൂറോളം മികച്ച മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ ചുരുങ്ങിയ ചിലവിൽ അഡ്മിഷൻ നേടാൻ നിങ്ങളെ സഹായിക്കുകയാണ് പ്രമുഖ സ്റ്റഡി എബ്രോഡ് കൺസൾറ്റന്റ് ആയ ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡും റിപ്പോർട്ടർ ടിവിയും ചേർന്ന് നടത്തുന്ന എംബിബിഎസ് സ്റ്റഡി എബ്രോഡ് എക്സ്പോ.

കണ്ണൂർ, കാലിക്കറ്റ്, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലായി നടക്കുന്ന എക്സ്പോയുടെ പുതിയ എഡീഷൻ ജൂൺ 21ന് മലപ്പുറത്ത് നടക്കും. മലപ്പുറം പെരിന്തൽമണ്ണയിലെ ഹൈടൺ ഹോട്ടലിൽ വെച്ചാണ് എക്‌സ്‌പോ നടക്കുക. പതിനായിര കണക്കിന് വിദ്യാർത്ഥികൾക്ക് യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ്, ഐർലാന്റ്, ജർമ്മനി, ഇറ്റലി, ഫിൻലാന്റ്, ഫ്രാൻസ്, നെതർലാന്റ് തുടങ്ങി 60ലേറെ രാജ്യങ്ങളിലെ മികച്ച സർവകലാശാലകളിൽ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി അവരുടെ പ്രതീക്ഷകൾക്കപ്പുറമുള്ള വർണ്ണശബളമായ കരിയർ സമ്മാനിച്ച പ്രസ്ഥാനം കൂടിയാണ് ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ്.

കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരിൽ എക്സ്പോയുടെ ആദ്യ എഡീഷൻ നടന്നിരുന്നു. മികച്ച റെസ്പോൺസാണ് കണ്ണൂരിൽ നിന്നും എംബിബിഎസ് സ്റ്റഡി എബ്രോഡ് എക്‌സ്‌പോക്ക് ലഭിച്ചത്. ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി അവിനാശ് ചാക്കോ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

സ്‌കോളർഷിപ്പ് ഫെസ്റ്റ്

ഈ എക്സ്പോയുടെ പ്രധാന ആകർഷണമാണ് യൂണിവേഴ്സിറ്റികൾ സംഘടിപ്പിക്കുന്ന സ്‌കോളർഷിപ്പ് എക്സാമിനേഷൻ. പരീക്ഷ വിജയിക്കുന്ന ആദ്യ 30 വിദ്യാർത്ഥികൾക്ക് 12-14 ലക്ഷം രൂപ ഫീസിൽ എംബിബിഎസ് പഠിക്കാൻ അവസരമുണ്ടാകും. കൂടാതെ നീറ്റിൽ 400ലധികം മാർക്ക് ലഭിച്ചവർക്ക് പരീക്ഷ എഴുതാതെ തന്നെ സ്‌കോളർഷിപ്പോടു കൂടി എംബിബിഎസ് പഠിക്കുവാനുള്ള അവസരവും ലഭിക്കും.

വിദേശ എംബിബിഎസ് പഠനവുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഈ എക്സ്പോ ഒരു ഏകജാലക പരിഹാരമാണ്. യൂണിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് സംസാരിക്കുവാനുള്ള അവസരവും ലഭ്യവുമാണ്. അഡ്മിഷൻ, വിസ, യാത്ര ക്രമീകരണങ്ങൾ, താമസം, ഭക്ഷണം, FMAE ക്ലാസുകൾ തുടങ്ങി പഠന സമയത്തും പഠന ശേഷവുമുള്ള സമഗ്രമായ പിന്തുണയും എല്ലാ സേവനങ്ങളും ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസിന്റെ മുഖമുദ്രയാണ്.

എക്‌സ്‌പോ നടക്കുന്ന സ്ഥലങ്ങൾ

15 ജൂൺ: കണ്ണൂർ (ബ്രോഡ്ബീൻ)
21 ജൂൺ : മലപ്പുറം (ഹൈടൺ ഹോട്ടൽ, പെരിന്തൽമണ്ണ)
22 ജൂൺ : കൊച്ചി (റാഡിസൺ ബ്ലൂ)
28 ജൂൺ: കോട്ടയം (വിൻസർ കാസിൽ)
29 ജൂൺ: തിരുവനന്തപുരം (മാസ്‌കോട്ട് ഹോട്ടൽ)
05 ജൂലൈ: കോഴിക്കോട് (പാരാമൗണ്ട് ടവർ)
06 ജൂലൈ:തൃശൂർ (ജോയ്‌സ് പാലസ്)
12 ജൂലൈ: കൊല്ലം (ബീച്ച് ഓർക്കിഡ്)

For Registration- +91 9496532907, +91 8547792120

Content Highlights- MBBS study abroad expo with harvest studies in malappuram on June 21

dot image
To advertise here,contact us
dot image