സർഫ് എക്സല്‍ ഡിറ്റർജൻ്റിന്റെ അളവിൽ 20 ഗ്രാമിന്റെ കുറവ്; HULന് 1 ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ

ആറ് വർഷം മുൻപ് നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്

സർഫ് എക്സല്‍ ഡിറ്റർജൻ്റിന്റെ അളവിൽ 20 ഗ്രാമിന്റെ കുറവ്; HULന് 1 ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ
dot image

സർഫ് എക്സലിന്റെ പാക്കറ്റിൽ അളവ് കുറഞ്ഞതിന്റെ പേരിൽ കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ. ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്ത്ര തർക്ക പരിഹാര കമ്മീഷനാണ് പിഴയിട്ടത്. 90 ഗ്രാം പാക്കറ്റിൽ 70 ഗ്രാം ഡിറ്റർജൻ്റ് മാത്രമാണ് ഉണ്ടായിരുന്നത് എന്ന് ചൂണ്ടിക്കാട്ടി ഒരു ഉപയോക്താവ് നൽകിയ പരാതിയിലാണ് നടപടി.

ആറ് വർഷം മുൻപ് നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. സെപ്റ്റംബർ 2020ന് ഉത്തരാഖണ്ഡ് രാംനഗർ സ്വദേശിയായ ഗ്യാൻ ചന്ദ്ര ഗർഗ് എന്ന വ്യക്തിയാണ് സർഫ് എക്സലിന്റെ മാതൃകമ്പനിയായ ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡിനെതിരെ പരാതി നൽകിയത്. 512 രൂപ നൽകിയാണ് ഗ്യാൻ ചന്ദ്ര സർഫ് എക്സലിന്റെ EW ഡിറ്റർജെന്റ് പൗഡർ വാങ്ങിയത്. 90 ഗ്രാം എന്ന് രേഖപ്പെടുത്തപ്പെട്ട പാക്കേജിൽ എന്നാൽ യാഥാർത്ഥത്തിൽ 70 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നത്.

പിന്നാലെ ഹിന്ദുസ്ഥാൻ യൂണിലിവറിനും വില്പനക്കാരനും ഗ്യാൻ ചന്ദ്ര വക്കീലിന് നോട്ടീസ് അയച്ചു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 18% വാർഷിക പലിശയുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ പൗഡറിന്റെ പാക്ക് നൽകിയില്ലെന്നും, പരാതിയുടെ വകുപ്പ് ശരിയല്ലെന്നും മറ്റും പറഞ്ഞാണ് ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് പരാതിക്കെതിരെ രംഗത്തുവന്നത്.

എന്നാൽ ഉപഭോക്ത്ര കമ്മീഷൻ ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡിന്റെ വാദങ്ങൾ തള്ളി. മാത്രമല്ല ഉപയോക്താവിന് 50000 രൂപ പിഴയായി നൽകാനും കേസ് നടത്തിപ്പിന്റെ ചെലവിനായി 10000 രൂപ നൽകാനും ഉത്തരവിട്ടു. മോശം വ്യാപാര രീതിയുടെ പേരിൽ മറ്റൊരു 50000 രൂപയും കമ്പനി ചുമത്തി.

സമാനരീതിയിൽ ടിക്കറ്റ് ബുക്കിങ് ആപ്പ് ആയ റെഡ്ബസിനെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ ഒരു വിധി വന്നിരുന്നു. ബസ് ഓപ്പറേറ്ററുടെയും റെഡ്ബസിന്റെയും കെടുകാര്യസ്ഥത്തിൽ യാത്ര മുടങ്ങിയ ആൾക്ക് ഉപഭോക്ത്ര കമ്മീഷൻ വലിയ തുക നഷ്ടപരിഹാരം നൽകാൻ പറഞ്ഞിരുന്നു.

ഹിമാചൽ പ്രദേശിലെ ജില്ലാ ഉപഭോക്ത്ര കമ്മീഷനാണ് ടിക്കറ്റ് ബുക്ക് ചെയ്ത് വ്യക്തിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ജൂലൈ നാലിനാണ് ഉത്തരവിറക്കിയത്. ജയന്ത് പട്ട്യാൽ എന്ന വ്യക്തി 2023 ഒക്ടോബർ അഞ്ചിന് പലംപൂരിൽ നിന്ന് ഡൽഹിയിലേക്ക് ഭർമാനി ട്രാവൽസിന്റെ ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. റെഡ്ബസ് വഴിയാണ് ബുക്ക് ചെയ്തത്. 600 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.

രാത്രി 10.15നായിരുന്നു ബസ് യാത്ര പുറപ്പെടേണ്ടിയിരുന്നത്. അര മണിക്കൂർ മുൻപേ ജയന്ത് ബസ് സ്റ്റേഷനിലെത്തി. പിന്നീട് ബസ് ഓപ്പറേറ്ററെ ബന്ധപ്പെട്ടപ്പോളാണ് അങ്ങനയൊരു സർവീസ് ഇല്ല എന്നറിഞ്ഞത്. അവസാന ബസ് 8 മണിക്ക് പോയി എന്നും അറിഞ്ഞു. അത്യാവശ്യമായി ഡൽഹിയിൽ എത്തേണ്ടതിനാൽ 40 കിലോമീറ്റർ അപ്പുറമുള്ള വിമാനത്താവളത്തിലേക്കെത്തി വിമാനത്തിലാണ് ജയന്ത് യാത്ര ചെയ്തത്.

ബസ് ഇല്ല എന്നറിഞ്ഞയുടനെ ജയന്ത് റെഡ്ബസിന്റെ ഉപഭോക്ത്ര സർവീസ് വിഭാഗവുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ 9.58നാണ് ജയന്തിന് ബസ് സർവീസ് ക്യാൻസൽ ചെയ്തിരിക്കുന്നു എന്ന സന്ദേശം ലഭിക്കുന്നത്. റീഫണ്ട് ലഭിക്കുമെന്നും സന്ദേശത്തിൽ ഉണ്ടായിരുന്നു. അതായത് യാത്രയ്ക്ക് വെറും 17 മിനുട്ട് മുൻപാണ് ജയന്ത് യാത്ര മുടങ്ങിയ കാര്യം അറിയുന്നത്!

Also Read:

ഇതിന് പിന്നാലെയാണ് ജയന്ത് ഉപഭോക്ത്ര കമ്മീഷനെ സമീപിച്ചത്. സാമ്പത്തികനഷ്ടം, മാനസിക ബുദ്ധിമുട്ട്, പകരം യാത്രാ ചിലവ് എന്നിവ അദ്ദേഹം പരാതിയിൽ വിവരിച്ചു. എന്നാൽ തങ്ങൾ വെറും ഇടനിലക്കാർ മാത്രമാണെന്നും ബസ് ഷെഡ്യൂളുകൾ തങ്ങളല്ല നിശ്ചയിക്കുന്നത് എന്നുമായിരുന്നു റെഡ്ബസിന്റെ മറുപടി. ജയന്തിന് 585 രൂപ തിരിച്ചുനൽകി എന്നും 60 രൂപ വാലറ്റിലേക്ക് നിക്ഷേപിച്ചുവെന്നും റെഡ്ബസ് അഭിപ്രായപ്പെട്ടു. ടിക്കറ്റിന്റെ രണ്ടിരട്ടി തുക നൽകാമെന്ന് റെഡ്ബസ് ജയന്തിനോട് പറഞ്ഞുവെങ്കിലും അദ്ദേഹം അത് നിഷേധിച്ചു. എന്നാൽ റെഡ്ബസ് വെറും ഇടനിലക്കാർ മാത്രമല്ല എന്നും പണം വാങ്ങുന്ന പ്ലാറ്റ്‌ഫോം എന്ന നിലയിൽ ഉപഭാക്താവിനോട് അവർക്ക് ബാധ്യത ഉണ്ടെന്നും കമ്മീഷൻ നിരീക്ഷിച്ചു.

പിന്നാലെ ഉപഭോക്ത്ര കമ്മീഷൻ ഭർമാനി ട്രാവൽസിന്റെ നോട്ടീസ് അയക്കുകയായിരുന്നു. എന്നാൽ സിറ്റിങ്ങിന് ട്രാവൽസ് പ്രതിനിധികൾ എത്തിയില്ല. എന്തുകൊണ്ടാണ് അന്ന് രാത്രി ബസ് സർവീസ് നടത്താതിരുന്നത് എന്നും ഭർമാനി ട്രാവൽസ് വ്യക്തമാക്കിയില്ല. ഇതോടെയാണ് കമ്മീഷൻ പിഴ ഈടാക്കിയത്. റെഡ്ബസും ഭർമാനി ട്രാവൽസും ചേർന്ന് ജയന്തിന് 10000 രൂപ നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. 30 ദിവസത്തിനുള്ളിൽ പിഴ നൽകാനാണ് നിർദേശം.

Content Highlights: The Uttarakhand State Consumer Disputes Redressal Commission imposed a fine on the company behind Surf Excel after a consumer complained that a detergent packet labeled as 90 grams contained only 70 grams. The Commission acted on the complaint, citing the weight discrepancy.

dot image
To advertise here,contact us
dot image