തൃശൂരിൽ സ്വകാര്യ ബസിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

കാഞ്ഞാണി റൂട്ടില്‍ ഓടുന്ന ബസ് സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം

തൃശൂരിൽ സ്വകാര്യ ബസിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം
dot image

തൃശൂര്‍: ചേറ്റുപുഴയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. പുല്ലഴി സ്വദേശി അനിതയാണ് മരിച്ചത്. കാഞ്ഞാണി റൂട്ടില്‍ ഓടുന്ന ബസ് സ്‌കൂട്ടറിന്റെ പിറകില്‍ ഇടിച്ചാണ് അപകടം. അനിതയുടെ ദേഹത്ത് കൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. അനിത സഞ്ചരിച്ച സ്കൂട്ടറിന് പിന്നിലേക്ക് ബസ് വന്ന് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: A scooter rider lost life after a private bus collided with the scooter in Thrissur

dot image
To advertise here,contact us
dot image