

വടക്കാഞ്ചേരി : വീടുകളില്‍ക്കയറി സ്ത്രീകളോട് അശ്ലീല സംസാരം നടത്തിയ അജ്ഞാതനെതിരെ പരാതി. വടക്കാഞ്ചേരി ഉത്രാളിക്കാവിനു സമീപപ്രദേശങ്ങളിലാണ് കഴിഞ്ഞദിവസം ബൈക്കിലെത്തിയയാള്‍ സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ക്കയറി മോശമായി പെരുമാറിയത്.
ഏകദേശം 45 വയസ് പ്രായമുണ്ട് ഇയാള്‍ക്ക്. രണ്ടുദിവസമായി ഇയാള്‍ ഈ മേഖലയില്‍ ചുറ്റിക്കറങ്ങുന്നുണ്ട്. പോക്കറ്റുറോഡുകളാണ് ഇയാളുടെ ലക്ഷ്യം. വീട് കൊടുക്കാനുണ്ടോ വാടകയ്ക്ക് കിട്ടുമോ എന്നൊക്കെ ചോദിച്ചാണ് ഇയാള്‍ വീടുകളിലെത്തുന്നത്. സംഭവത്തില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ബുഷറ റഷീദ് വടക്കാഞ്ചേരി പൊലീസില്‍ പരാതി നല്‍കി.
Content Highlight : Complaint filed against unknown man who entered houses and made obscene remarks to women