തേക്കിൻകാട് മൈതാനത്തുവെച്ച് പാമ്പുകടിയേറ്റു; ചികിത്സയിലിരിക്കെ മധ്യവയസ്കൻ മരിച്ചു

മധു തെക്കേഗോപുരനടയ്ക്കു സമീപമുള്ള ആൽത്തറയിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം

dot image

തൃശ്ശൂ‍ർ: തൃശ്ശൂരിൽ തേക്കിൻകാട് മൈതാനത്ത് വെച്ച് പാമ്പ്കടിയേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. വാടാനപ്പള്ളി പോലീസ് സ്റ്റേഷനു കിഴക്ക് പുതിയ ബൈപാസ് റോഡ് മേൽപ്പാലത്തിനുസമീപം കുണ്ടലിയൂർ വീട്ടിൽ മധു ആൽത്തറയിലിരിക്കവെ പാമ്പ് കടിയേൽക്കുകയായിരുന്നു.

വർക്ക്‌ഷോപ്പിലെ പാച്ച്‌വർക്ക് ജോലിക്കാരനായ മധു തെക്കേഗോപുരനടയ്ക്കു സമീപമുള്ള ആൽത്തറയിൽ ഇരിക്കുമ്പോൾ തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് ചെറുവിരലിൽ പാമ്പു കടിച്ചത്.

തുട‍ർന്ന് ഉടൻ തന്നെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.

Content Highlights: Man dies after being bitten by snake at Thekkinkadu Maidan

dot image
To advertise here,contact us
dot image