വ്യാജരേഖ ചമച്ച് മത്സ്യബന്ധനം; തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ബോട്ടുകള്‍ പിടികൂടി

പെര്‍മിറ്റില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് പരിശോധന നടത്തുകയായിരുന്നു

വ്യാജരേഖ ചമച്ച് മത്സ്യബന്ധനം; തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ബോട്ടുകള്‍ പിടികൂടി
dot image

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് മത്സ്യബന്ധനത്തിന് കേരളതീരത്ത് എത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ബോട്ടുകള്‍ പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. വ്യാജരേഖ ചമച്ചെന്ന് സംശയിക്കുന്ന വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി അന്തോണി ദാസന്‍ (40), സ്രാങ്ക് കന്യാകുമാരി സ്വദേശി സൂസൈ മൈക്കിള്‍ എന്നിവരാണ് പിടിയിലായത്. പിടിയിലായവരില്‍ അന്തോണി ദാസന്റെ അറസ്റ്റ് രേഖപ്പെടുത്തി. പെര്‍മിറ്റില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് പരിശോധന നടത്തുകയായിരുന്നു.

Content Highlights: Tamil Nadu-registered fishing boats were detained off the Kerala coast after Coastal Police found discrepancies in their permits during an inspection. Two people, including Vizhinjam resident Antony Dasan and Kanyakumari resident Susai Michael, were taken into custody. Police suspect forged documents were used for fishing operations, and Antony Dasan’s arrest has been recorded.

dot image
To advertise here,contact us
dot image