പൊലീസുകാരെ കാര്‍ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയിൽ

വൈകുന്നേരം അഞ്ചുമണിയോടെ വലിയതുറ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം

പൊലീസുകാരെ കാര്‍ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയിൽ
dot image

തിരുവനന്തപുരം: ലഹരി സംഘത്തെ പിടികൂടാന്‍ പോയ ഡാന്‍സാഫ് സംഘത്തിലെ പൊലീസുകാരെ കാര്‍ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. വലിയതുറ സ്വദേശി ടോം ഫെർണാണ്ടസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിനീത്, റോജിന്‍ എന്നിവരെയാണ് പ്രതി കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വൈകുന്നേരം അഞ്ചുമണിയോടെ വലിയതുറ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

പൊലീസ് വാഹനത്തില്‍ പോയ ഇരുവരെയും പ്രിതി ആള്‍ട്ടോകാര്‍ ഇടിച്ച് വീഴ്തുകയും മുന്നോട്ടെടുത്ത കാര്‍ നിര്‍ത്തി വീണ്ടും പിന്നോട്ടെടുത്ത് ഇരുവരുടെയും ദേഹത്ത് ഇടിക്കുകയുമായിരുന്നു. കാര്‍ റോജിന്റെ കാലില്‍ കൂടെ കയറി ഇറങ്ങി. കാറില്‍ ഉണ്ടായിരുന്നത് ലഹരി സംഘങ്ങള്‍ ആണെന്നാണ് പ്രാഥമിക വിവരം. നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ടോം ഫെർണാണ്ടസ്.

Content Highlight : Attempt to kill police officers by ramming a car into them; accused arrested

dot image
To advertise here,contact us
dot image