പദവികൾ നിർബന്ധമില്ല, രാജിവെച്ചത് സ്വന്തം താത്പര്യത്തിൽ; വിശദീകരണവുമായി ധര്‍മ്മേന്ദ്ര പ്രധാൻ

രണ്ട് ആഴ്ചയ്ക്കുശേഷമാണ് രാജി വിശദീകരിച്ച് ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്ത് വരുന്നത്

പദവികൾ നിർബന്ധമില്ല, രാജിവെച്ചത് സ്വന്തം താത്പര്യത്തിൽ; വിശദീകരണവുമായി ധര്‍മ്മേന്ദ്ര പ്രധാൻ
dot image

ഭുവനേശ്വർ: ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് രാജിവെച്ചതിന് വിശദീകരണവുമായി മുന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. രണ്ട് ആഴ്ചയ്ക്കുശേഷമാണ് രാജി വിശദീകരിച്ച് ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്ത് വരുന്നത്. ജെന്‍സിയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു, വിദ്യാര്‍ത്ഥികളോട് തനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ലെന്നാണ് പ്രതികരണം. പദവികള്‍ നിര്‍ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനം രാജിവെച്ചത് സ്വന്തം തീരുമാനത്തിലെന്നും വിശദീകരിച്ചു. രാജി അറിയിച്ച് കൊണ്ട് താന്‍ പ്രധാനമന്ത്രിയെ സമീപിക്കുകയായിരുന്നു.

'രാജ്യത്ത് 15നും 25നും ഇടയില്‍ ഏകദേശം 20 കോടി പേരുണ്ട്. 20 കോടി യുവാക്കള്‍ എന്തെങ്കിലും കാര്യത്തില്‍ ദൃഢനിശ്ചയം ചെയ്താല്‍, അവരുടെ ദൃഢനിശ്ചയത്തിന് മുമ്പ് എന്റെ ഉത്തരവാദിത്തം ഒന്നുമല്ല. ഈ യാഥാര്‍ത്ഥ്യം പ്രധാനമന്ത്രിയോട് വിശദീകരിക്കാന്‍ ശ്രമിച്ചു. പീന്നിട് പ്രധാനമന്ത്രി യുവാക്കളുമായി നേരിട്ട് ഇടപെട്ടു. രാജ്യത്തിന്റെ താല്‍പ്പര്യം എല്ലാറ്റിനുമുപരിയാണ്. ചരിത്രപരമായി നോക്കിയാല്‍ മാറ്റത്തിന് നേതൃത്വം നല്‍കിയതും പോരാടിയതും യുവാക്കളാണ്. അവര്‍ അവരുടെ കാലത്തെ ജെന്‍സിയാണ് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഭുവനേശ്വറിലെ ഒരു പൊതു പരിപാടിയില്‍ ആയിരുന്നു പ്രതികരണം.

Content Highlights: Former Union Education Minister Dharmendra Pradhan explained the reason behind his resignation amid ongoing discussions over the education ministry.

dot image
To advertise here,contact us
dot image