

തിരുവനന്തപുരം: ഹണി ട്രാപ്പിലൂടെ വ്യവസായിയുടെ അഞ്ചുകോടി രൂപ തട്ടിയെന്ന് പരാതി. തെലങ്കാന സ്വദേശിയായ വ്യവസായി വിജയകുമാര്‍ ആണ് പരാതി നല്‍കിയത്. പിന്നാലെ നാലുപേര്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. ഭാര്യയെ സെക്‌സ് റാക്കറ്റിന് വില്‍ക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയെന്നും പരാതി.
ഫ്‌ളാറ്റും സ്വര്‍ണവും പണവും തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. കേസില്‍ നെയ്യാറ്റിന്‍കര അരുവിപ്പുറം സ്വദേശിനി റോഷ്‌നി സുരേഷ് ആണ് ഒന്നാം പ്രതി. പ്രതിയുടെ സുഹൃത്തുക്കളായ ജിബിന്‍, ഉണ്ണിമോള്‍ ജിബിന്‍, അഭിഷേക് എന്നിവരാണ് മറ്റുപ്രതികള്‍.
Content Highlights: Businessman Alleges 5 Crore Honey Trap Fraud