കിളിമാനൂരിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

ജോലിയ്ക്കായി പോകുമ്പോഴായിരുന്നു അപകടം

കിളിമാനൂരിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം
dot image

തിരുവനന്തപുരം: കിളിമാനൂരിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നിലമേൽ കുര്യോട് സ്വദേശി വിപിൻകുമാർ (37) ആണ് മരിച്ചത്. പനപ്പാംകുന്ന് റോഡിൽ രാവിലെ 8.15 മണിയോടെയാണ് അപകടം. നിലമേൽ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്കും എതിർ ദിശയിൽ നിന്നു വന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ വിപിൻകുമാറിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർപ്പെൻ്റർ തൊഴിലാളിയാണ് വിപിൻകുമാർ. ജോലിയ്ക്കായി പോകുമ്പോഴായിരുന്നു അപകടം. മൃതദ്ദേഹം പാരിപ്പള്ളി മെഡിക്കൽ കോളെജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കിളിമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlight : A young man died tragically in a mini-lorry-bike collision in Kilimanoor.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us