PSC പരീക്ഷക്ക് ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമം; തിരുവനന്തപുരത്ത് രണ്ട് പേർ പിടിയിൽ

പരീക്ഷയെഴുതിയയാളും സഹായിയുമാണ് പിടിയിലായത്

PSC പരീക്ഷക്ക് ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമം; തിരുവനന്തപുരത്ത് രണ്ട് പേർ പിടിയിൽ
dot image

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിൽ കോപ്പിയടിക്ക് ശ്രമം നടത്തിയ രണ്ട് പേർ പിടിയിൽ. വിഴിഞ്ഞം സ്വദേശികളായ അനീഷ്, അരുൺ കുമാർ എന്നിവരാണ് പിടിയിലായത്.

അനീഷ് പരീക്ഷ എഴുതുകയും അരുൺ പുറത്തുനിന്ന് പറഞ്ഞുകൊടുക്കുകയുമായിരുന്നു. പിഎസ്‌സിയുടെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയിലായിരുന്നു കോപ്പിയടി നടന്നത്. ഇന്ന് രാവിലെ തിരുവനന്തപുരം കാലടി ഗവൺമെന്റ് ഹൈസ്കൂളിലായിരുന്നു പരീക്ഷ. ഇരുവരെയും ഫോർട്ട്‌ പൊലീസ് കോടതിയിൽ ഹാജരാക്കി.

Content Highlight : Two individuals were caught attempting to cheat in the PSC exam.

dot image
To advertise here,contact us
dot image