അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; യുവാവിനെ സഹോദരങ്ങള്‍ ബിയര്‍ കുപ്പികൊണ്ട് അടിച്ചു

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് യുവാവിനെ പ്രതികള്‍ ബിയര്‍ക്കുപ്പികൊണ്ട് തലയ്ക്കടിച്ചത്

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; യുവാവിനെ സഹോദരങ്ങള്‍ ബിയര്‍ കുപ്പികൊണ്ട് അടിച്ചു
dot image

വിഴിഞ്ഞം: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ സഹോദരങ്ങള്‍ ബിയര്‍ കുപ്പികൊണ്ട് അടിച്ചു. മാര്‍ച്ച് മൂന്നിന് രാത്രി ഏഴോടെ വെങ്ങാനൂരിന് സമീപം കായല്‍ക്കരയ്ക്ക് സമീപമാണ് സംഭവം. നെല്ലിവിള കൊല്ലന്‍വിള സ്വദേശി എ എം അരുണിനെയാണ് ആക്രമിച്ചത്. സംഭവത്തില്‍ നെല്ലിവിള ചരുവിള സ്വദേശികളായ അഖില്‍ (24), അജിന്‍ (23) എന്നിവരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് യുവാവിനെ പ്രതികള്‍ ബിയര്‍ക്കുപ്പികൊണ്ട് തലയ്ക്കടിച്ചത്. യുവാവിനെ മുഖത്തിടിച്ചും പരിക്കേല്‍പ്പിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Content Highlights: Young man beaten by brothers with beer bottle At vizhinjam

dot image
To advertise here,contact us
dot image