

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടിൽ രാജന്റെയും ചന്ദ്രികയുടെയും മകൾ സനൂജ രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 17വയസായിരുന്നു. നെല്ലിമൂട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.
ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സനൂജയുടെ അമ്മയും മൂത്ത സഹോദരിയും പൊങ്കാലയ്ക്ക് പോയ സമയമായിരുന്നു. പുറത്ത് പോയ പിതാവ് മടങ്ങിയെത്തിയപ്പോഴാണ് വീട്ടിൽ ഒറ്റയ്ക്കായിരുന്ന കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: A 17‑year‑old Plus Two student was discovered dead at his residence in Balaramapuram in Thiruvananthapuram