നെയ്യാറ്റിൻകരയിൽ ബൈക്കിൽ സഞ്ചരിച്ച യുവാക്കൾക്ക് നേരെ ആക്രമണം; ടോർച്ചുകൊണ്ട് എറിഞ്ഞു, തലയ്ക്ക് പരിക്ക്

യുവാക്കൾ സഞ്ചരിച്ച ബൈക്കിന് ഒരു സംഘം കൈ കാണിക്കുകയും, നിർത്താതെ മുന്നോട്ടു പോയപ്പോൾ ടോർച്ച് എടുത്ത് എറിയുകയും ആയിരുന്നു

നെയ്യാറ്റിൻകരയിൽ ബൈക്കിൽ സഞ്ചരിച്ച യുവാക്കൾക്ക് നേരെ ആക്രമണം; ടോർച്ചുകൊണ്ട് എറിഞ്ഞു, തലയ്ക്ക് പരിക്ക്
dot image

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ കുന്നത്തുകാൽ മാണിനാടിന് സമീപം യുവാക്കൾക്ക് നേരെ ആക്രമണം. യുവാക്കൾ സഞ്ചരിച്ച ബൈക്കിന് ഒരു സംഘം കൈ കാണിക്കുകയും, നിർത്താതെ മുന്നോട്ടു പോയപ്പോൾ ടോർച്ച് എടുത്ത് എറിയുകയും ആയിരുന്നു. അഭിജിത്ത്, അജിത്ത് എന്നിവരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. ടോർച്ച് തലയിൽകൊണ്ട് പരിക്കേറ്റ അഭിജിത്തിനെ കാരക്കോണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഓഡിറ്റോറിയത്തിലെ കാറ്ററിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

Content Highlights:‌ Attack on youth in Neyyattinkara, thiruvananthapuram. one had head injury

dot image
To advertise here,contact us
dot image