

തണൽ ബഹ്‌റൈൻ ചാപ്റ്റർ മനാമ കെ സിറ്റിയിൽ ചേർന്ന യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞ യോഗത്തിൽ തണൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് അബ്ദുൽ മജീദ് തെരുവത്ത്, റഷീദ് മാഹി, ഓ.കെ. കാസ്സിം, ഷെബീർ മാഹി, എന്നിവർ സംസാരിച്ചു.
തണൽ ബഹ്‌റൈൻ ചാപ്റ്റർ പുതിയ ഭരണ സമിതിയിലേക്കുള്ള സാരഥികളെ നിശ്ചയിക്കാനുള്ള പൊതു യോഗം അടുത്ത വെള്ളിയാഴ്ച്ച (6 ഫെബ്രുവരി 2026) ഉച്ചക്ക് 1:00 മണിക്ക് മനാമ കെ സിറ്റി ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ തണലിന്റെ പ്രവർത്തനങ്ങളുടെ സജീവതയെക്കുറിച്ച് സൗത്ത് സോൺ പ്രസിഡൻ്റ് ഷിബു പത്തനംതിട്ട, മണിക്കുട്ടൻ, ജമാൽ കുറ്റിക്കാട്ടിൽ, നവാസ് കുണ്ടറ, ഷംസുദീൻ വിപി എന്നിവർ വിശദീകരിച്ചു.
അനിൽ കുമാർ, റംഷാദ് മാഹി, റിയാസ് ആയഞ്ചേരി, മനോജ് വടകര, ഹരീന്ദ്രൻ ഓർക്കാട്ടേരി, ഹുസ്സൈൻ വയനാട്, സുബൈർ അത്തോളി, റഫീഖ് അബ്ദുല്ല എന്നിവർ പങ്കെടുത്തു.
Content Highlights: Tanal has announced its annual public meeting, which will take place on February 6th. The event will focus on discussing key community issues and developments. This gathering aims to bring together members and stakeholders to address important topics affecting the region, fostering community engagement and participation.