'രണ്ട് മാസമായി ശമ്പളമില്ല'; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കുത്തിയിരിപ്പ് സമരവുമായി പാലിയേറ്റീവ് കെയർ നഴ്‌സ്

നെടുമങ്ങാട് നഗരസഭയാണ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് ശമ്പളം കൊടുക്കേണ്ടത്

'രണ്ട് മാസമായി ശമ്പളമില്ല'; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കുത്തിയിരിപ്പ് സമരവുമായി പാലിയേറ്റീവ് കെയർ നഴ്‌സ്
dot image

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കുത്തിയിരിപ്പ് സമരം നടത്തി യുവതി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ നഴ്‌സായ രജിതാ രാജ് ആണ് ഭര്‍ത്താവുമൊത്ത് ആശുപത്രി വരാന്തയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

രണ്ട് മാസമായി രജിതയ്ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. നെടുമങ്ങാട് നഗരസഭയാണ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് ശമ്പളം കൊടുക്കേണ്ടത്. നഗരസഭ ഫണ്ട് കൊടുത്തില്ല എന്നുണ്ടെങ്കില്‍ എച്ച്എംസിയ്ക്ക് ഫണ്ട് അനുവദിക്കാവുന്നതാണ്. എന്നാല്‍ ഇരുകൂട്ടരും നടപടി എടുത്തില്ല.

രജിത ജോലിക്ക് കയറിയിട്ട് അഞ്ചുമാസമായി. എന്നാല്‍ കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ല. ഇതോടെ പത്ത് ദിവസം മുന്‍പ് ജോലി ചെയ്യുന്നില്ല എന്ന് കാട്ടി ആശുപത്രി അധികൃതർക്ക് കത്ത് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കാരണമാണ് ശമ്പളം നല്‍കാന്‍ താമസിക്കുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നാളെ ശമ്പളം നല്‍കാമെന്ന ഉറപ്പ് അധികൃതര്‍ നല്‍കിയതോടെ യുവതി സമരം അവസാനിപ്പിച്ചു.

Content Highlights: 'No salary for two months'; Palliative care nurse begins sit-in protest at Nedumangad District Hospital

dot image
To advertise here,contact us
dot image