

ഓസ്‌ട്രേലിയക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി പാകിസ്താൻ. ടി 20 ലോകകപ്പിന് മുന്നോടിയായുള്ള മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ 22 റൺസിന്റെ ജയമാണ് പാകിസ്താൻ നേടിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടിയപ്പോൾ ഓസ്‌ട്രേലിയയുടെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണ് നേടിയത്.
പാകിസ്താന് വേണ്ടി സയീം അയ്യൂബ് 22 പന്തിൽ 40 റൺസും സൽമാൻ അലി ആഘ 27 പന്തിൽ 39 റൺസും നേടി. ബാബർ അസം 20 പന്തിൽ 24 റൺസ് നേടി. ഓസീസിന് വേണ്ടി ആദം സാംപ നാല് വിക്കറ്റും സേവിയർ ബെർട്ട്ലെറ്റ്, ബിയേഡ്മാൻ എന്നിവർ രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിൽ കാമറൂൺ ഗ്രീൻ(36 ), സേവിയർ ബെർട്ട്ലെറ്റ്(31 ) എന്നിവർ മാത്രമാണ് തിളങ്ങിയത്. ട്രാവിസ് ഹെഡ് 24 റൺസ് നേടി. നാലോവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ അബ്രാർ അഹമ്മദ് ആണ് ഓസീസിനെ തകർത്തത്.
Content Highlights:t20 World Cup!; Pakistan defeats Australia in the first T20 of the series