കിഴക്കനേല എൽപി സ്കൂളിൽ ഭക്ഷ്യവിഷബാധ; കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സംഭവം കഴിഞ്ഞ ദിവസം

25 ഓളം കുട്ടികൾക്കാണ് സ്കൂളിലെ ഉച്ചഭക്ഷണത്തിന് ശേഷം അസ്വസ്ഥത ഉണ്ടായത്

dot image

തിരുവനന്തപുരം: നാവായിക്കുളം കിഴക്കനേല ഗവൺമെന്റ് എൽപി സ്കൂളിൽ ഭക്ഷ്യവിഷബാധ. ഇതേത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ കുട്ടികളെ പാരിപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമായിരുന്നു സംഭവം. 25 ഓളം കുട്ടികൾക്കാണ് സ്കൂളിലെ ഉച്ചഭക്ഷണത്തിന് ശേഷം അസ്വസ്ഥത ഉണ്ടായത്. ചോറിനോടൊപ്പം കുട്ടികൾക്ക് ചിക്കൻ കറിയും നൽകിയിരുന്നു. ഇതിൽ നിന്നാകാം ഭക്ഷ്യ വിഷബാധ ഉണ്ടായെതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് സ്കൂൾ അധികൃതർ തദ്ദേശ സ്ഥാപനത്തെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

Content Highlights: Food poisoning at Kizhakanela LP School

dot image
To advertise here,contact us
dot image